അമ്മയെ ടിന്നര്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.മുല്ലശ്ശേരി സ്വദേശി വാഴപ്പിള്ളി വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി.എൻ വിനോദ് ശിക്ഷിച്ചു.
2020 മാർച്ച് 30 തിയതി താഴ്ന്ന ജാതിക്കാരനായ ആളെ വിവാഹം കഴിച്ച സഹോദരിയെ വീട്ടിൽ പോയി സന്ദർശിച്ചു എന്ന് ആരോപിച്ചാണ് പ്രതി വീട്ടിൽ ഓട്ടോറിക്ഷ പെയിൻറടിക്കാൻ സൂക്ഷിച്ചിരുന്ന തിന്നർ ഒഴിച്ച് കത്തിച്ചത്. 95% പൊള്ളലേറ്റ 78 വയസുകാരി അമ്മ വളളിയമ്മ പിറ്റെ ദിവസം ആശുപത്രിയിൽ മരണമടഞ്ഞു.കരച്ചിൽ കേട്ട് ഓടി വന്ന അയൽവാസിയോട് എൻ്റെ മകൻ ചതിച്ചു – എന്നു മാത്രം പറയനേ ടിയാരിക്ക് ആയുള്ളു. അയൽവാസിയുടെ മൊഴിയിൽ പാവറട്ടി പോലീസ് കേസെടുത്ത് അന്വേക്ഷണം നടത്തി. പ്രതിക്ക് ജാമ്യം നൽകാതെ വിചാരണ തടവുകാരനായി പാർപ്പിച്ച് നടത്തിയ വിചാരണയിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും മുഖ്യമായി.
പ്രോസിക്യൂഷനു വേണ്ടി അഡ്വ.ലിജി മധു , കെ.ബി സുനിൽ കുമാർ ഹാജരായി