Home ആരോഗ്യം ഫാസ്റ്റിങ് ആരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ടോ?; അറിയാം

ഫാസ്റ്റിങ് ആരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ടോ?; അറിയാം

രീരഭാരം കുറയ്ക്കാന്‍ ആളുകള്‍ നടത്തുന്ന പല പരീക്ഷണങ്ങളില്‍ ഒന്നാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്. തുടര്‍ച്ചയായി ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിന് അല്‍പം വിശ്രമം നല്‍കി പിന്നീടുള്ള കുറച്ചുസമയം ഭക്ഷണം കഴിക്കാതെയിരുന്നാണ് ഈ ഡയറ്റ് പിന്തുടരുന്നത്. 12 മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ വ്യത്യസ്ത സമയം ക്രമീകരിച്ചാണ് ഭക്ഷണം കഴിക്കുന്നതിന്റെ ഇടവേള ക്രമീകരിക്കുന്നത്.

18നും 64നും ഇടയില്‍ പ്രായമുള്ള അമിതവണ്ണമുള്ള ആളുകളില്‍ നടത്തിയ ക്ലിനിക്കല്‍ പഠനത്തി ല്‍ നിന്നാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് വഴി ശരീരഭാരം കുറയുന്നതിനെക്കുറിച്ച് പരിശോധിച്ചത്. ഇവരെ മൂന്ന് ഗ്രൂപ്പായി തിരിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഫാസ്റ്റിംഗ് നടത്തുന്നവരുടെ ഒരു ഗ്രൂപ്പ്, കലോറി റെസ്ട്രിക്ഷന്‍, നോ ഇന്റര്‍വെന്‍ഷന്‍ ഗ്രൂപ്പ് എന്നിങ്ങനെ. ഇതില്‍ കണ്‍ട്രോള്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ അവരുടെ ശരീരഭാരം ബേസ് ലൈനില്‍ തന്നെ നിലനിര്‍ത്തി.

അതേസമയം മറ്റ് രണ്ട് ഗ്രൂപ്പിലും ഉള്ളവര്‍, അതായത് ഒന്നിടവിട്ട ദിവസങ്ങളില്‍ ഫാസ്റ്റിംഗ് എടുത്തവരുടെയും കലോറി കുറച്ചവരുടെയും, ശരീരഭാരം ആറ് മാസത്തില്‍ ബേസ് ലൈനിനേക്കാള്‍ ഏഴ് ശതമായനം കുറഞ്ഞു. എന്നാല്‍ ഒന്നിടവിട്ട ദിവസം ഫാസ്റ്റിംഗ് നടത്തുന്നവരുടെ ആരോഗ്യത്തില്‍ കലോറി റെസ്ട്രിക്ട് ചെയ്യുന്ന ഗ്രൂപ്പില്‍ നിന്ന് വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ലെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടി.

ബിഎംഐ 23.7 ഉള്ള എട്ട് ആരോഗ്യമുള്ള ചെറുപ്പക്കാരില്‍ നടത്തിയ പഠനത്തില്‍ 14 ദിവസം തുടര്‍ച്ചയായി 20 മണിക്കൂര്‍ ഇടവേളയില്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് നടത്തിയപ്പോള്‍ ശരീരഭാരം കുറഞ്ഞില്ലെങ്കിലും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെട്ടതായി കണ്ടെത്തി. ഇതുവഴി ഗുരുതര ഹൃദ്രോഗങ്ങള്‍ അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയയിട്ടുണ്ട്. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് നടത്തുന്നവരുടെ മെറ്റബോളിക് ഹെല്‍ത്ത് മെച്ചപ്പെടുന്നതായും കണ്ടെത്തി. എന്നാല്‍ രക്തസമ്മര്‍ദ്ദത്തിന്റെ നിലയില്‍ ഇത് കാര്യമായ മാറ്റം ഉണ്ടാക്കിയില്ല.

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് പോസിറ്റീവ് ആയിട്ടുള്ള പല ഗുണങ്ങളും ഉണ്ടാക്കുന്നുണ്ടെങ്കിലും പഠനങ്ങളെല്ലാം ചെറിയ കാലയളവില്‍ നടത്തിയിട്ടുള്ളതാണെന്ന് ?ഗവേഷകര്‍ ഓര്‍മ്മപ്പെടുത്തി. ഇതിന് ദീര്‍ഘകാലയളവില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.