Home അന്തർദ്ദേശീയം അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം

അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം

ഏറ്റവുമധികം സമ്പന്നരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. മൂന്ന് കോടി ഡോളറോ (226 കോടി രൂപ) അതിലധികമോ സമ്പത്തുള്ള 13,637 പേരാണ് ഇന്ത്യയിലുള്ളതെന്നും 2020ലെ 12,287 പേരേക്കാള്‍ 11 ശതമാനം അധികമാണിതെന്നും പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടസി സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് വ്യക്തമാക്കി.2026ഓടെ എണ്ണം 19,000 കവിയും. 2021ല്‍ ആഗോളതലത്തില്‍ അതിസമ്പന്നരുടെ എണ്ണം 9.3 ശതമാനം ഉയര്‍ന്ന് 6.10 ലക്ഷത്തില്‍ എത്തിയിരുന്നു.ശതകോടിയിലും മുന്നില്‍ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് അമേരിക്കയിലാണ് – 748 പേര്‍. ചൈനയാണ് രണ്ടാമത് (554 പേര്‍). മൂന്നാമതുള്ള ഇന്ത്യയില്‍ 145 പേരുണ്ട്.40നാല്‍പ്പതിന് വയസിന് മുമ്പ് അതിസമ്പന്ന പട്ടം ചൂടിയവരും സ്വയാര്‍ജ്ജിത സമ്പന്നരുമുള്ള രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ആറാംസ്ഥാനമുണ്ട്.17.1%അതിസമ്പന്നരുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷം ഏറ്റവുമധികം വളര്‍ച്ച കുറിച്ചത് ബംഗളൂരുവാണ് – 17.1 ശതമാനം. 352 അതിസമ്പന്നര്‍ ബംഗളൂരുവിലുണ്ട്. മുംബൈയില്‍ 1,596 പേരും ഡല്‍ഹിയില്‍ 210 പേരുമാണുള്ളത്.