Home ആരോഗ്യം കോവിഡിന്റെ ഇന്ത്യന്‍ വകഭേദം എന്നൊന്നില്ല; സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

കോവിഡിന്റെ ഇന്ത്യന്‍ വകഭേദം എന്നൊന്നില്ല; സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബി.1.617 എന്നത് ഇന്ത്യന്‍ വകഭേദമാണ് എന്ന് ലോകാരോഗ്യ സംഘടന എവിടേയും ഉദ്ധരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ബി.1.617 എന്നത് കോവിഡിന്റെ ഇന്ത്യന്‍ വകഭേദമാണ് എന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്ത് നല്‍കി.

കോവിഡ് 19 വൈറസിന്റെ ഇന്ത്യന്‍ വകഭേദം വ്യാപിക്കുന്നു എന്ന നിലയിലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റായ കാര്യമാണ്. ഇത് കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന ശാസ്ത്രീയമായി പ്രതിപാദിച്ചിട്ടില്ലാത്ത പശ്ചാത്തലത്തില്‍ അത്തരം പ്രയോഗങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്യണം എന്നാണ് സമൂഹമാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തില്‍ ഐടി മന്ത്രാലയം നിര്‍ദേശിക്കുന്നത്.

സൗത്ത് ആഫ്രിക്ക, ബ്രസീല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ വകഭേദങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ നാലാമത്തെ വകഭേദമാണ് ബി.1.617. എന്നാല്‍ ഇതില്‍ ഏതെങ്കിലും രാജ്യത്തിന്റെ പേര് സൂചിപ്പിച്ചിട്ടില്ല. സിംഗപ്പൂര്‍ വകഭേദം എന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവന നീക്കം ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് സിംഗപ്പൂര്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

സിംഗപ്പൂര്‍ വകഭേദം എന്നൊന്ന് ഇല്ലെന്നും തീവ്രവ്യാപന സ്വഭാവമുള്ളത് ഇന്ത്യന്‍ വകഭേദമാണെന്നും സിംഗപ്പൂര്‍ കുറ്റപ്പെടുത്തി. നിലവില്‍ ഈ വകഭേദതത്തിന്റെ ശാസ്ത്രിയനാമം ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.