Home വാണിജ്യം ഇനി ഇഷ്ടമുള്ളപ്പോള്‍ ഗ്രൂപ്പില്‍ കയറാം; വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ പുറത്ത്

ഇനി ഇഷ്ടമുള്ളപ്പോള്‍ ഗ്രൂപ്പില്‍ കയറാം; വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ പുറത്ത്

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ പുറത്ത്. ജോയിനബിള്‍ ഗ്രൂപ്പ് കോള്‍ സൗകര്യമാണ് വാട്‌സ്ആപ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പ് കോളില്‍ തുടക്കത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് ഇടയ്ക്ക് വെച്ച് ജോയിന്‍ ചെയ്യാന്‍ ലഭിക്കുന്ന അവസരമാണ് ഈ പുതിയ ഫീച്ചര്‍.

ക്ഷണിക്കപ്പെട്ട ഗ്രൂപ്പ് കോളുകളില്‍ മാത്രമേ ഇടയ്ക്ക് വെച്ച് ജോയിന്‍ ചെയ്യാനാകൂ. ഗ്രൂപ്പ് കോള്‍ തുടങ്ങുമ്പോള്‍ തന്നെ പങ്കെടുക്കുന്നവര്‍ക്കെല്ലാം കോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. തുടക്കത്തില്‍ ഗ്രൂപ്പില്‍ ചേരാന്‍ സാധിച്ചില്ലെങ്കിലും വാട്സ്ആപ്പിലെ കോള്‍ ലോഗില്‍ ടാപ് ടു ജോയിന്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് കോളിലേക്ക് നേരിട്ട് പ്രവേശിക്കാം.

നേരത്തെ വാട്സ്ആപ്പ് ഗ്രൂപ്പ് കോള്‍ തുടങ്ങിയതിന് ശേഷം കോളില്‍ സ്വയം പങ്കെടുക്കാന്‍ ഉപയോക്താവിന് സാധിക്കുമായിരുന്നില്ല. ഗ്രൂപ്പ് കോളിലുള്ള ആരെങ്കിലും ചേര്‍ത്താല്‍ മാത്രമേ ഇത് സാധിക്കുമായിരുന്നുള്ളൂ. ഗ്രൂപ്പ് കോളില്‍ ആരെല്ലാമാണുള്ളതെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന പുതിയ കോള്‍ ഇന്‍ഫോ സ്‌ക്രീനും വാട്സാപ്പ് ഒരുക്കിയിട്ടുണ്ട്.

കോള്‍ തുടങ്ങുമ്പോള്‍ ഗ്രൂപ്പില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇഗ്‌നോര്‍ ബട്ടന്‍ തെരഞ്ഞെടുക്കാനും പിന്നീട് ആവശ്യമെങ്കില്‍ പങ്കെടുക്കാനുമുള്ള അവസരവും പുതിയ ഫീച്ചറിനൊപ്പമുണ്ട്. ആന്‍ഡ്രോയിഡ് ഐഒഎസ് ഫോണുകളില്‍ ഉടന്‍തന്നെ ഈ ഫീച്ചര്‍ ലഭ്യമാകും.