കര്‍ഷകര്‍ക്ക് വര്‍ഷംതോറും ധനസഹായം ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അറിയാം. കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധി യോജന വഴി ചെറുകിട കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6000 രൂപ വരെ സഹായം ലഭിക്കും. നാല് മാസത്തിലൊരിക്കല്‍ 2000 രൂപ വച്ച് മൂന്ന് തുല്യ ഗഡുക്കളായാണ് ഇത് നല്‍കുന്നത്.
ഗ്രാമ-നഗര വ്യത്യാസമില്ലാതെ കൃഷിഭൂമി സ്വന്തം പേരിലുള്ളവര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. ഇതിനുപുറമെ 60 വയസിനു മുകളിലുള്ള അര്‍ഹരായ ചെറുകിട കര്‍ഷകര്‍ക്ക് മാസം 3000 രൂപ വച്ച് പെന്ഷന് ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പെന്ഷന് ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം. ഇത് ലഭിക്കുന്നതിനായി ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ പെന്ഷന് ഫണ്ടിലേക്ക് 55 രൂപ മുതല്‍ 200 രൂപ വരെ ഓരോ മാസവും അടയ്ക്കണം.
തുല്യ തുക കേന്ദ്ര സര്‍ക്കാരും സംഭാവന നല്‍കുന്നുണ്ട്. 18 മുതല്‍ 40 വയസുവരെയുള്ള കര്‍ഷകര്‍ക്ക് ചേരുവാന്‍ അര്‍ഹതയുണ്ട്. വേണമെങ്കില്‍ ഇടക്കുവച്ചു പദ്ധതിയവസാനിപ്പിക്കാം, വ്യവസ്ഥകളോടെ പലിശ സഹിതം തുക തിരികെ ലഭിക്കും. കര്‍ഷകരുടെ പങ്കാളികള്‍ക്കും പദ്ധതിയില്‍ ചേരാം.