Home നാട്ടുവാർത്ത ഗോവയിൽ പന്ത് കളിക്കുന്ന പശു! വാസ്തവമറിഞ്ഞാൽ കണ്ണ് നിറയും.

ഗോവയിൽ പന്ത് കളിക്കുന്ന പശു! വാസ്തവമറിഞ്ഞാൽ കണ്ണ് നിറയും.

ഗോവയിലെ മര്‍ഡോളില്‍ ഫുട്ബാള്‍ കളിക്കുന്ന പശുവിന്റെ വീഡിയോ വൈറലാണ്. പലരും മെസ്സിയോടും ക്രിസ്റ്റ്യാനോയോടുംവരെ പശുവിനെ തമാശയായി ഉപമിച്ചു. എന്തുകൊണ്ടാണ് പശു ഇത്രയും മനോഹരമായി ഫുട്ബാള്‍ തട്ടിയത്. ആ പന്തുകളിക്ക് പിന്നിലൊരു കാര്യമുണ്ട്. ആരുടേയും കണ്ണ് നനയിക്കുന്ന കഥ! പശു ഫുട്ബാള്‍ തട്ടുന്നതിന് പിന്നിലെ വാസ്തവം കഴിഞ്ഞ ദിവസം ഗോവന്‍ പത്രമായ ഒ ഹെറാള്‍ഡോയാണ് പുറത്തുവിട്ടത്.ഏതാനും ദിവസം മുമ്പ് പശു പ്രസവിച്ചിരുന്നു.. കുഞ്ഞിനെ ഓമനിച്ച് കൊതി തീരും മുമ്പേ വാഹനമിടിച്ച് പശുക്കുട്ടി ചത്തു. മാര്‍ഡോല്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം നടന്നത്. കുഞ്ഞ് ചത്തതിന് ശേഷം പശു വളരെ അസ്വസ്ഥയായിരുന്നുവത്രേ.. പലപ്പോഴും അപകടം നടന്ന സ്ഥലത്ത് അലഞ്ഞു തിരിയുകയും ചെയ്തു. അതിനിടെ തന്റെ പക്കലെത്തിയ ഒരു പന്തിനെ പശു കാലിനിടയില്‍ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. പന്ത് തന്റെ കുട്ടിയാണെന്ന രീതിയിലാണ് പശുവിന്റെ പെരുമാറ്റമെന്ന് നാട്ടുകാര്‍ പറയുന്നു. പന്ത് സംരക്ഷിക്കുന്ന പശുവിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്