നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെയെല്ലാം പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായാല്‍ പല ഗുരുതര രോഗങ്ങളും വരാം. ടൈപ്പ് 2 പ്രമേഹം, ഹൃദയത്തിന്റെ അനാരോഗ്യം ഇവയെല്ലാം വൃക്കയെ ബാധിക്കാം. വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വൃക്കകളുടെ ആരോഗ്യത്തിന് വേണ്ടി കഴിക്കാവുന്ന ചില പാനീയങ്ങള്‍ ഉണ്ട്. അവ ഏതെന്ന് നോക്കാം.
ബീറ്റ്റൂട്ട് ജ്യൂസ്
വൃക്കയുടെ വീക്കം കുറയ്ക്കുന്നതിനും സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും വൃക്കകള്‍ തകരാറിലാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും ധാരാളം സംയുക്തങ്ങള്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തെ പ്രത്യേകിച്ച് വൃക്കകളെ ക്ലെന്‍സ് ചെയ്യിക്കുന്ന ഒന്നാണ്. ഇതില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
ഇഞ്ചി വെള്ളം
ജലദോഷം, ചുമ ഇവയില്‍ നിന്ന് ആശ്വാസമേകാനും ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും ചൂടുവെള്ളത്തില്‍ ഇഞ്ചി നീര് ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചി നീര് വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
കരിക്കിന്‍ വെള്ളം
കരിക്കില്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. വൃക്കകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ കുറയ്ക്കാനും കരിക്കിന്‍വെള്ളം സഹായിക്കും.
ക്രാന്‍ബെറി ജ്യൂസ്
ക്രാന്‍ബെറി ജ്യൂസില്‍ ധാരാളമായി ഫൈറ്റോന്യൂട്രിയന്റ്സ്, ആന്തോസിയാനിന്‍, ഫിനോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഭക്ഷണശീലത്തോടൊപ്പം ക്രാന്‍ബെറി പതിവാക്കിയാല്‍ അണുബാധയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ബോസ്റ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. വൃക്കകളുടെ ആരോഗ്യത്തിന് ക്രാന്‍ബെറി ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.