Home ഭക്ഷണം മദ്യപിച്ചില്ലെങ്കിലും ചില മദ്യങ്ങളെ അറിയാം…

മദ്യപിച്ചില്ലെങ്കിലും ചില മദ്യങ്ങളെ അറിയാം…

മൊജിറ്റോ –
മൊജിറ്റോയുടെ ഉറവിടം ഹവാനയാണ്. പുതിനയും നാരങ്ങയുമാണ് ചേരുവകൾ

കോസ്‌മോ പോളിറ്റന്‍ –
റൊമാൻ്റിക് മൂഡിലാണോ? കോസ്‌മോ പോളിറ്റന്‍ ആവാം. ക്രാൻബെറി പഴങ്ങളും വോഡ്കയും നാരങ്ങയും മാത്രമാണ് ചേർക്കുക. ചുവന്ന നിറത്തിൽ നിങ്ങളുടെ പ്രണയം പോലെ നുകരാം ഇത്

ബ്ലഡി മേരി –
വളരെ പ്രചാരത്തിലുള്ള ഒരു കോക്ടെയ്ൽ ആണ്‌ ബ്ലഡി മേരി. വോഡ്ക, തക്കാളിച്ചാറ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്താണ്‌ ഇതുണ്ടാക്കുന്നത്.

മ‍ർഗ്ഗരീത്ത –
സാൾട്ടഡ് റിം മ‍ർഗ്ഗരീത്ത മലയാളിക്ക് അത്ര പരിചിതമല്ല.

ഡയിക്വിരിസ് –
പഴങ്ങളും റമ്മും നാരങ്ങയും പഞ്ചാസാരയും ചേർത്തൊരു രാജകീയ വിരുന്നാണിത്

സങ്കീരിയ –
റെഡ് വൈനും പഴങ്ങളും മദ്യത്തിനൊപ്പം ചേ‍ർത്താണ് സങ്കീരിയ.

പിന കോളാഡ –
കോക്കനട്ട് ക്രീം, പൈനാപ്പിൾ, പിന്നെ കുറച്ച് റം കൂടിയായാൽ പിന കൊളാഡ.

ട്വിസ്റ്റഡ് വിസ്കി സോർ –
കോക്ടെയിലിൽ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവനാണ് ട്വിസ്റ്റഡ് വിസ്കി സോർ. പഴങ്ങളുടെ ഒരു സമ്മേളനമാണിത്

ലോങ് എെലൻഡ് എെസ് ടീ- കോക്ടെയിലിലെ ഏറ്റവും പ്രബലനാണ് കക്ഷി. മെക്സിക്കൻ മദ്യം ടെക്വില, വോഡ്ക, ജിൻ, റം തുടങ്ങിയവയുടെ മിശ്രിതമാണ് ലോങ് എെലൻഡ്