Home ആരോഗ്യം പ്രോട്ടീന്‍ പൗഡര്‍ വീട്ടില്‍ തയാറാക്കാം; എങ്ങനെയെന്ന് നോക്കാം

പ്രോട്ടീന്‍ പൗഡര്‍ വീട്ടില്‍ തയാറാക്കാം; എങ്ങനെയെന്ന് നോക്കാം

മ്മുടെ ആരോഗ്യജീവിതത്തില്‍ പ്രോട്ടീന്റെ പങ്ക് വളരെ വലുതാണ്. നിത്യവും കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ഈ പ്രോട്ടീന്‍ കണ്ടെത്തേണ്ടത്. എന്നാല്‍ പലപ്പോഴും ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന പ്രോട്ടീന്‍ നമുക്ക് തികയാതെ വരാറുണ്ട്. പ്രത്യേകിച്ച് വെജിറ്റേറിയന്‍ ഭക്ഷണങ്ങളെ ആശ്രയിക്കുന്നവര്‍ക്കാണ് പ്രോട്ടീന്റെ അപാര്യാപ്തത അധികവും വരാറുള്ളത്.

പ്രോട്ടീന്റെ അപര്യാപ്തത ഉണ്ടെങ്കില്‍ ആ കുറവ് നികത്താന്‍ അല്‍പം പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നത് നല്ലതായിരിക്കും. എന്നാല്‍ പുറത്ത് നിന്ന് വാങ്ങിക്കുന്ന പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നതില്‍ പലര്‍ക്കും ആശങ്കകളുമുണ്ട്. അങ്ങനെയെങ്കില്‍ പ്രോട്ടീന്‍ പൗഡര്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയാല്‍ പ്രശ്‌നമില്ലല്ലോ.

മുംബൈയില്‍ നിന്നുള്ള പ്രമുഖ ന്യൂട്രീഷ്യനിസ്റ്റും ഹെല്‍ത്ത് കോച്ചുമായ ദിഗ്വിജയ് സിംഗാണ് ഈ ‘ഹോം മെയ്ഡ് പ്രോട്ടീന്‍ പൗഡറി’ന്റെ റെസിപ്പി പങ്കുവച്ചിരിക്കുന്നത്. നമ്മള്‍ സാധാരണഗതിയില്‍ വീട്ടില്‍ വാങ്ങിക്കാറുള്ള അതേ ചേരുവകള്‍ തന്നെ മതി ഇത് തയ്യാറാക്കാനും.

40 ഗ്രാം ചന (ബ്രൗണ്‍), 40 ഗ്രാം ഓട്ട്സ്, 40 ഗ്രാം പീനട്ട്സ്, 20 ഗ്രാം ഫ്ളാക്സ് സീഡ്സ്, 15 ഗ്രാം ആല്‍മണ്ട്സ് എന്നിവയാണ് ആകെ ആവശ്യമായ ചേരുവകള്‍. ഇവയെല്ലാം ഒരുമിച്ച് നന്നായി പൊടിച്ചെടുക്കണം. അടിപൊളി ‘ഹോം മെയ്ഡ് പ്രോട്ടീന്‍ പൗഡര്‍’ റെഡി.

ദിവസവും രണ്ട് നേരം ഇത് വെള്ളത്തിലോ പാലിലോ കലക്കി കഴിക്കാമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്. ഓരോ തവണയും രണ്ട് സ്‌കൂപ്പില്‍ (ഏകദേശം 65 ഗ്രാം) കൂടുതല്‍ എടുക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.