Home ആരോഗ്യം മുഖത്തെ ചുളിവുകള്‍ അകറ്റണോ?; ഒലിവ് ഓയില്‍ ഇങ്ങനെ ഉപയോഗിച്ചാല്‍ മതി

മുഖത്തെ ചുളിവുകള്‍ അകറ്റണോ?; ഒലിവ് ഓയില്‍ ഇങ്ങനെ ഉപയോഗിച്ചാല്‍ മതി

ന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ എണ്ണയാണ് ഒലിവ് ഓയില്‍. ഇതില്‍ വൈറ്റമിന്‍ എ, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് ഒഴിവാക്കാനും ചുളിവുകള്‍ കുറയ്ക്കാനുമെല്ലാം ഒലീവ് ഓയില്‍ സഹായിക്കും. സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന മികച്ചൊരു എണ്ണയാണ് ഒലിവ് ഓയില്‍(olive oil).

മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് (black heads) ഒഴിവാക്കാനും ചുളിവുകള്‍ കുറയ്ക്കാനുമെല്ലാം ഒലീവ് ഓയില്‍ സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ഒലിവ് ഓയില്‍ ഏതൊക്കെ രീതിയില്‍ ഉപയോഗിക്കാമെന്ന് നോക്കാം.

ഒലിവ് ഓയില്‍, ചെറുനാരങ്ങാനീര് എന്നിവ തുല്യ അളവിലെടുത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക. ചുളിവുകള്‍ മാറാന്‍ ഇത് സഹായിച്ചേക്കും. നാരങ്ങ നീരില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ കേടുപാടുകളും അകാല വാര്‍ദ്ധക്യവും കുറയ്ക്കാന്‍ സഹായിക്കും

രണ്ട് ടീസ്പൂണ്‍ തക്കാളി നീരും ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. തക്കാളിയില്‍ പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നു. തക്കാളിയില്‍ ‘ലൈക്കോപീന്‍’ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തുറന്ന സുഷിരങ്ങള്‍ കുറയ്ക്കുകയും തക്കാളി കറുത്ത പാടുകളും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

അരകപ്പ് ഓട്സ് വേവിക്കാന്‍ എടുക്കുക. ഓട്‌സ് തണുത്ത ശേഷം ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ക്കുക. ഈ മിശ്രിതം ഇടുന്നത് മുഖത്തെ ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഓട്‌സിലെ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും വരണ്ട ചര്‍മ്മത്തെ അകറ്റുന്നതിനും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.