സോഷ്യല്‍ മിഡിയയില്‍ ഏറെ സജീവമായിട്ടുള്ള താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. തന്റെ കുടുംബ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുള്ള താരം ഇപ്പോള്‍ ഒരടിപൊളി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്. ഇതുവരെയുള്ള ചിത്രങ്ങളുടേത് പോലെ ഇതും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
https://instagram.com/anarkalimarikar?igshid=ltbffafq5c9f
മലയാളത്തിന്റെ ചിരിക്കുടുക്കയായി വന്ന താരത്തിന്റെ ബോളിവുഡ് സ്റ്റൈലിലുള്ള മേയ്ക്കോവര്‍ കണ്ട് ഞെട്ടാത്തവരും കുറവല്ല. പുത്തൻ ഹെയർസ്റ്റൈലും ബോൾഡ് ലുക്കുമായാണ് അനാർക്കലി പുതിയ ഇൻസ്റ്റഗ്രാം ചിത്രങ്ങളിൽ എത്തിയത്.
ആനന്ദം ആയിരുന്നു അനാര്‍ക്കലിയുടെ പുതിയ ചിത്രം. അതിന് ശേഷം വിമാനം, മന്ദാരം, ഉയരെ പോലുള്ള ചിത്രങ്ങളിലും കഴിവ് തെളിയിച്ചു. ഉയരെയിൽ പാർവതിയുടെ സുഹൃത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അടുത്തതായി അമല, കിസ്സ തുടങ്ങിയ ചിത്രങ്ങൾ അനാർകലിയുടേതായി പുറത്തിറങ്ങാനിരിക്കുകയാണ്