തുര്‍ക്കി ഇനി അറിയപ്പെടുക പുതിയ പേരില്‍. തുര്‍ക്കിയെ എന്നാണ് പുതിയ നാമം. യു.എന്‍ രേഖകളില്‍ ഇനിമുതല്‍ പുതിയ പേരിലായിരിക്കും അറിയപ്പെടുക.
റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഭരണകൂടത്തിന്റെ ആവശ്യത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.റീബ്രാന്‍ഡിങ്ങിന്റെ ഭാഗമായാണ് പേരുമാറ്റം. ഈയാഴ്ചയാണ് ഔദ്യോഗിക രേഖകളില്‍ പുതിയ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഉര്‍ദുഗാന്‍ ഭരണകൂടം യു.എന്‍ വൃത്തങ്ങളെ സമീപിച്ചത്. അന്താരാഷ്ട്ര സമിതികളോടെല്ലാം പേരുമാറ്റം അംഗീകരിക്കാന്‍ ആവശ്യപ്പെടും.കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജ്യത്തിന്റെ പേര് മാറ്റി പ്രസിഡന്റ് ഉര്‍ദുഗാന്‍ പ്രഖ്യാപനം നടത്തിയത്.
രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രതിനിധാനമാണ് തുര്‍ക്കിയെ എന്ന പേരെന്നായിരുന്നു ഉര്‍ദുഗാന്റെ വിശദീകരണം. രാജ്യത്തെ ജനങ്ങളുടെ സംസ്‌കാരത്തെയും നാഗരികതയെയും മൂല്യങ്ങളെയുമെല്ലാം ഉള്‍ക്കൊള്ളുന്ന പേരാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.