Home വിനോദം ഈ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള 2021 ഫെബ്രുവരിയില്‍

ഈ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള 2021 ഫെബ്രുവരിയില്‍

25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരിയിലേക്ക് മാറ്റി. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതികൂല സാഹചര്യങ്ങള്‍ കാരണമാണ്് ചലച്ചിത്രമേള മാറ്റി വെക്കുന്നത്. സാധാരണ ഡിസംബര്‍ മാസത്തിലാണ് ഇത് നടക്കാറുള്ളത്. ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മേള നടക്കുക.

ആ സമയത്തെ കോവിഡ് സാചര്യം പരിഗണിച്ചായിരിക്കും നടത്തിപ്പെന്ന് സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മേളയുടെ മാര്‍ഗ നിര്‍ദേശങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. 2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങള്‍ക്കാണ് ഈ മേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

എന്‍ട്രികള്‍ ഒക്ടോബര്‍ 31ന് ഉള്ളില്‍ അയയ്ക്കണം. പ്രിവ്യൂ മെറ്റീരിയല്‍ നവംബര്‍ 2ന് മുന്‍പും അയച്ചിരിക്കണം.. തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക ഡിസംബര്‍ 10ന് പ്രസിദ്ധീകരിക്കും. സ്‌ക്രീനിംഗ് മെറ്റീരിയല്‍ സമര്‍പ്പിക്കേണ്ട അന്തിമ തീയ്യതി 2021 ജനുവരി 20 ആണ്.