Home അന്തർദ്ദേശീയം വുഹാനിലെ ലാബിലാണ് കൊറോണ വൈറസ് നിര്‍മ്മിച്ചതെന്ന് വെളിപ്പെടുത്തിയ വൈറോളജസ്റ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയ നിലയില്‍

വുഹാനിലെ ലാബിലാണ് കൊറോണ വൈറസ് നിര്‍മ്മിച്ചതെന്ന് വെളിപ്പെടുത്തിയ വൈറോളജസ്റ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയ നിലയില്‍

കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നും ചൈനയിലെ വുഹാന്‍ ലാബിലാണ് ഇത് വികസിപ്പിച്ചെടുത്തതെന്നും പറഞ്ഞ ചൈനീസ് വൈറോളജിസ്റ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് താല്‍കാലികമായി മരവിപ്പിച്ച നിലയില്‍. ഡോ ലീ മെങ് യാനിന്റെ അക്കൗണ്ട് ആണ് ട്വിറ്റര്‍ താല്‍ക്കാലികമായി മരവിപ്പിച്ചത്. ചൊവ്വാഴ്ചയാണ് ലി മിങിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തത്.

‘അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു’ എന്ന സന്ദേശം കാണിച്ചുകൊണ്ടാണ് ട്വിറ്റര്‍ ലോക്ക് ആക്കിയിരിക്കുന്നത്. വൈറസ് വ്യാപനത്തെക്കുറിച്ച് സര്‍ക്കാരിന് മുന്നേ തന്നെ അറിവുണ്ടായിരുന്നുവെന്നും എന്നാല്‍ വിവരം മൂടിവയ്ക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നവെന്നും ഡോ. ലീ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണ് കൊറോണ വൈറസ്. ഇതിന്റെ ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാമെന്നുമായിരുന്നു ലീയുടെ വാക്കുകള്‍. ബ്രിട്ടീഷ് ടോക്ക് ഷോ ആയ ‘ലൂസ് വുമണി’ല്‍ പങ്കെടുത്തുകൊണ്ടാണ് ലീ ഇക്കാര്യം പറഞ്ഞത്.

ചൈനീസ് അധികൃതരോട് വൈറസിനെപ്പറ്റി മുന്നറിയിപ്പ് നല്‍കിയപ്പോള്‍ അവര്‍ അത് ചെവിക്കൊണ്ടില്ലെന്നും ലി പറയുന്നു. സ്വന്തം സുരക്ഷയ്ക്കായി തനിക്ക് യുഎസിലേക്ക് പലായനം ചെയ്യേണ്ടിവന്നുവെന്നും ഇപ്പോള്‍ തന്റെ കണ്ടെത്തലുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും ഡോ. ലി അവകാശപ്പെടുന്നു.

‘ഈ വൈറസ് പ്രകൃതിയില്‍ നിന്നുള്ളതല്ല. തെളിവുകള്‍ ഉപയോഗിച്ച് ചൈനയിലെ ലാബില്‍ നിന്ന് ഇത് എന്തിനാണ് വന്നതെന്നും എന്തുകൊണ്ടാണ് അവര്‍ ഇത് നിര്‍മ്മിച്ചതെന്നും ആളുകളോട് ഞാന്‍ പറയും. ബയോളജിയില്‍ പരിജ്ഞാനം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇത് മനസ്സിലാക്കാന്‍ കഴിയും’- ലി പറയുന്നു.

ഹോങ്കോംഗ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തില്‍ ജോലി ചെയ്തിരുന്ന ഡോ. ലീ കഴിഞ്ഞ ഒരു വര്‍ഷമായി കൊറോണ വൈറസിനെപ്പറ്റിയുള്ള ഗവേഷണത്തിലായിരുന്നു.