Home കൗതുകം ‘പണ്ടിങ്ങനെ മുയലിനൊപ്പം ഓടിയിരുന്നെങ്കില്‍ തോറ്റ് പോകില്ലായിരുന്നു’; വീഡിയോ വൈറല്‍

‘പണ്ടിങ്ങനെ മുയലിനൊപ്പം ഓടിയിരുന്നെങ്കില്‍ തോറ്റ് പോകില്ലായിരുന്നു’; വീഡിയോ വൈറല്‍

മയുടെയും മുയലിന്റെയും ഓട്ടമത്സരത്തിന്റെ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കുട്ടിക്കാലത്ത് നമ്മളാദ്യം കേള്‍ക്കുന്ന മുത്തശ്ശിക്കഥ ചിലപ്പോള്‍ ഇതായിരിക്കും. മുയലിന്റെ വേഗതയും ആമയുടെ മെല്ലെപ്പോക്കുമാണ് ഈ കഥയുടെ സാരാംശം തന്നെ. ഇപ്പോഴും പല സാഹചര്യങ്ങളല്‍ ആളുകള്‍ ഈ കഥ ഉദാഹരണമായി ഉപയോഗക്കാറുണ്ട്.

ഇപ്പോള്‍ ഒരു ന്യൂജനറേഷന്‍ ആമയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ തംഗമാകുന്നത്. ആമകള്‍ പൊതുവെ വളരെ പതുക്കെ, വേഗം കുറഞ്ഞാണ് സഞ്ചരിക്കാറുള്ളത്. ഈ വേഗക്കുറവിന് ആമ തന്നെ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.

വീട്ടിനകത്തുള്ള ആമ സഞ്ചാരത്തിനായി തിരഞ്ഞെടുത്തത് ഒരു കുട്ടി കാര്‍ തന്നെയാണ്. വീട്ടിലെ കളിപ്പാട്ട കാറിന് മുകളില്‍ കയറിയിരുന്നാണ് ആമയുടെ സഞ്ചാരം. എര്‍ത്സ് ബ്യൂട്ടി എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ‘വേഗത ഗണ്യമായി തന്നെ മെച്ചപ്പെടുത്തിയിട്ടുണ്ട്’- എന്ന അടിക്കുറിപ്പും വീഡിയോക്കൊപ്പമുണ്ട്.

13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. മുറിയുടെ ഒരു ഭാഗത്ത് നിന്ന് കളിപ്പാട്ട കാറിന് മുകളില്‍ കയറി ആവശ്യമായി വേഗതയില്‍ ആമ സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.