Home കൗതുകം ഇനി വേണമെങ്കിലൊന്ന് പൊട്ടിക്കരയാം: പെട്ടെന്ന് കണ്ണീരൊഴുക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്

ഇനി വേണമെങ്കിലൊന്ന് പൊട്ടിക്കരയാം: പെട്ടെന്ന് കണ്ണീരൊഴുക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്

ലിയ സങ്കടം വരുമ്പോള്‍ ആളുകള്‍ കരയും. ചിലര്‍ ചെറിയ കാര്യങ്ങള്‍ക്കുപോലും കരയാറുണ്ട്. മറ്റു ചിലരാകട്ടെ എത്ര വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയാലും ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കില്ല. കരയുന്നത് ബലഹീനതയുടെ അടയാളമായാണ് അവര്‍ കരുതുന്നത്. എന്നാല്‍ അത്തരക്കാര്‍ക്ക് കൂടി വേണ്ടി ചില വിവരങ്ങള്‍ പങ്കുവയ്ക്കാം.

ഒന്ന് കരഞ്ഞാല്‍ ഉള്ളിലെ വിഷമങ്ങള്‍ക്ക് കുറച്ചെങ്കിലും അറുതിയുണ്ടാകുമെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കരയുന്നത് ഏറെ ഗുണം ചെയ്യുമത്രേ. അതേസമയം, സങ്കടമോ സമ്മര്‍ദ്ദമോ അനുഭവപ്പെടുമ്പോള്‍ മാത്രമല്ല കരയേണ്ടതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കരച്ചില്‍ സന്തോഷത്തിന്റെയും ആത്മ നിര്‍വൃതിയുടെയും സ്വാഭാവിക പ്രതികരണമായിട്ടാണ് വിലയിരുത്തുന്നത്. ഹൃദയം തുറന്ന് പൊട്ടിക്കരയുന്നത് നെഗറ്റീവ് വികാരങ്ങളെ മറികടക്കാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കരയുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കണ്ണുകളെ വൃത്തിയാക്കാന്‍ കരയുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നു. മൂന്ന് തരം കണ്ണുനീരാണുള്ളത്- ‘റിഫ്‌ലക്‌സ് ടിയേഴ്‌സ്’, ‘കണ്ടിന്യുവസ് ടിയേഴ്‌സ്’, ‘ഇമോഷണല്‍ ടിയേഴ്‌സ്’. കണ്ണിലടിഞ്ഞിരിക്കുന്ന പൊടി, പുക എന്നിവയെ തുടച്ചു നീക്കുന്നതിന് റിഫ്‌ലക്‌സ് ടിയേഴ്‌സ് സഹായിക്കുന്നു. 98 ശതമാനവും വെള്ളമടങ്ങിയതാണ് കണ്ടിന്യുവസ് ടിയേഴ്‌സ്. ഇത് കണ്ണിന് ലൂബ്രിക്കേറ്റിംഗ് നല്‍കി അണുബാധയില്‍ നിന്ന് തടയുന്നു. മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മോചനം നേടുന്നതിന് ഇമോഷണല്‍ ടിയേഴ്‌സ് സഹായിക്കും.

ദീര്‍ഘനേരം കരയുന്നതിന്റെ ഫലമായി ശരീരത്തില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത് കാരണം ഈ രാസവസ്തുക്കള്‍ ശാരീരികവും വൈകാരികവുമായ വേദന ഒഴിവാക്കാന്‍ സഹായിക്കും.

കൂടാതെ, കരച്ചില്‍ മനസ്സിന്റെ സമനിലയെ പുന:സ്ഥാപിക്കാന്‍ സഹായിക്കുമെന്നാണ് യേല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. വളരെയധികം സന്തോഷം തോന്നുമ്പോഴോ ഭയപ്പെടുമ്പോഴോ കരയുന്നത് ശരീരത്തെ വൈകാരിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു.

കരയുന്നത് സ്‌ട്രെസ് ഉണ്ടാക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിനെ കുറയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കള്‍ കുഞ്ഞിനെ അല്‍പനേരം കരയാന്‍ അനുവദിക്കുന്നത് കാണാറില്ലേ. കരച്ചില്‍ കുഞ്ഞുങ്ങളെ നന്നായി ഉറങ്ങാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത് കുഞ്ഞിനെ ശാന്തമാക്കുകയും അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും 2015ലെ ഒരു പഠനം പറയുന്നു.

കരച്ചില്‍ കണ്ണിലെ ബാക്ടീരിയ മൂലമുള്ള അണുബാധയെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.