Home അറിവ് സംസ്ഥാനത്തെ ട്രെയിനുകളില്‍ കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് ചെയര്‍കാര്‍ കോച്ചുകള്‍; അനുമതി ലഭിച്ചു

സംസ്ഥാനത്തെ ട്രെയിനുകളില്‍ കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് ചെയര്‍കാര്‍ കോച്ചുകള്‍; അനുമതി ലഭിച്ചു

സംസ്ഥാനത്തെ വിവിധ ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ക്കു പകരം സെക്കന്‍ഡ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റിയില്‍ 3 സെക്കന്‍ഡ് ചെയര്‍ കാര്‍ കോച്ചുകളും മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസില്‍ ഒരു സെക്കന്‍ഡ് ചെയര്‍ കാര്‍ കോച്ചും 19ന് നിലവില്‍ വരും.

3 സെക്കന്‍ഡ് ചെയര്‍ കാര്‍ കോച്ചുകള്‍ വീതം തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസില്‍ ഏപ്രില്‍ 15 മുതലും എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റിയില്‍ ഏപ്രില്‍ 16 മുതലും കണ്ണൂര്‍-ആലപ്പി എക്സ്പ്രസില്‍ ഏപ്രില്‍ 17 മുതലും ഉണ്ടാകും. എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസില്‍ 5 സെക്കന്‍ഡ് ചെയര്‍ കാര്‍ കോച്ചുകള്‍ മേയ് ഒന്നു മുതല്‍ നിലവില്‍ വരും.

ചെയര്‍ കാര്‍ കോച്ചുകളാണെങ്കിലും ഇവയില്‍ റിസര്‍വേഷന്‍ ബാധകമല്ല. 108 സീറ്റുകള്‍ വീതമുള്ളതിനാല്‍ കൂടുതല്‍ യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ കഴിയുമെന്നു റെയില്‍വേ അറിയിച്ചു.