Home അറിവ് 100 മില്ലി ഹാന്‍ഡ് വാഷ്‌ ബോട്ടില്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 50 രൂപയെങ്കിലും വേണം, എന്നാലിതാ...

100 മില്ലി ഹാന്‍ഡ് വാഷ്‌ ബോട്ടില്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 50 രൂപയെങ്കിലും വേണം, എന്നാലിതാ 25 രൂപ മാത്രം മുതല്‍ മുടക്കി ഒരു കൊല്ലത്തേക്കുള്ള ഹാന്‍ഡ് വാഷ്‌ ഉണ്ടാകൂ.. സ്‌നേഹയുടെ വീഡിയോയ്ക്ക് ആരാധകരേറെ

കഴിഞ്ഞ കുറച്ച് മാസങ്ങളായി സാനിറൈസറും മാസ്‌കും ഹാന്‍ഡ് വാഷും മാത്രമാണ് നമ്മുടെ ജീവിതത്തില്‍ നിന്നും ഒഴിച്ചു കൂടാന്‍ കഴിയാതെ വന്ന രണ്ട് വസ്തുക്കള്‍. വിപണിയെ മുതലേടുത്ത് കൊണ്ട് വ്യാജ സാനിറ്റൈസറുകളും ഹാന്‍ഡ് വാഷും സജ്ജീവമായി. നിമിഷ നേരം കൊണ്ട് കുറഞ്ഞ ചിലവില്‍ വീട്ടില്‍ നിര്‍മ്മിക്കാമെങ്കിലും പലരും കടകളില്‍ ഹാന്‍ഡ് വാഷ്‌ നിന്നാണ് ഇപ്പോഴും വാങ്ങുന്നത്. ഈ കൊവിഡ് കാലത്തെ മറിക്കടക്കും വരെ ഈ ചിലവ് കൂടി ലാഭിക്കാന്‍ നമ്മള്‍ക്ക് ശ്രമിച്ചൂടെ… വീട്ടിലെ അംഗങ്ങള്‍ക്കുള്ള ഹാന്‍ഡ് വാഷ്‌ സ്വയം നിര്‍മ്മിച്ചാല്‍ ഒരു മാസത്തില്‍ 300 രൂപ മുതല്‍ 500 രൂപ വരെ ലാഭിക്കാന്‍ സാധിക്കും. അതും വെറും 25 രൂപ മുതല്‍ മുടക്കില്‍.

ഹാന്‍ഡ് വാഷ്‌ നിര്‍മ്മാണത്തിന്റെ ഒരുപാട് വീഡീയോകള്‍ പ്രചാരണം നേടിയെങ്കിലും വളരെ സിമ്പിള്‍ ആയി ഹാന്‍ഡ് വാഷ്‌ നിര്‍മ്മിക്കുന്ന സ്‌നേഹയുടെ യുട്യൂബ് വീഡിയേക്ക് ആരാധകര്‍ ഏറെയാണ്. ഒരുപാട് പേര്‍ വീഡിയോ കണ്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. വീഡിയോ കണ്ട് നിങ്ങളും ഒന്ന് പരീക്ഷിച്ച് നോക്കൂ..