Home വാണിജ്യം ഉപഭോക്താക്കള്‍ക്ക് പണമുണ്ടാക്കാന്‍ പുതിയ ഫീച്ചറുമായി യൂട്യൂബ്

ഉപഭോക്താക്കള്‍ക്ക് പണമുണ്ടാക്കാന്‍ പുതിയ ഫീച്ചറുമായി യൂട്യൂബ്

വീഡിയോ അപ്ലോഡ് ചെയ്ത യുട്യൂബേഴ്‌സിനെ പിന്തുണയ്ക്കാനായി കാഴ്ചക്കാര്‍ക്ക് പണം നല്‍കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ യുട്യൂബ് അവതരിപ്പിച്ചു. സൂപ്പര്‍ താങ്ക്‌സ് എന്ന പേരിലാണ് പുതിയ ഫീച്ചര്‍. രണ്ടു മുതല്‍ 50 ഡോളര്‍ വരെ ഒരു സമയം സംഭാവന നല്‍കാം. ഇതുവഴി ഒരു വീഡിയോ ക്രിയേറ്റ് ചെയ്യുന്നയാള്‍ക്ക് 150 രൂപ മുതല്‍ 3,370 രൂപ വരെ സമ്മാനമായി ലഭിക്കാം.

വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്ന കമന്റ് സെക്ഷനില്‍ ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട യുട്യൂബേഴ്‌സുമായി നേരിട്ട് സംസാരിക്കാം. ഇതിനും സൂപ്പര്‍ താങ്ക്‌സ് ഫീച്ചര്‍ സഹായിക്കും. 68 രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്, ഇത് യുട്യൂബ് പാര്‍ട്‌ണേഴ്‌സ് പ്രോഗ്രാമുകളില്‍ യോഗ്യരായവരിലേക്ക് വ്യാപിപ്പിക്കാനാണ് യുട്യൂബിന്റെ നീക്കം.

2021 ല്‍ സൂപ്പര്‍ ചാറ്റ്, 2019 ല്‍ സൂപ്പര്‍ സ്റ്റിക്കറുകള്‍ എന്നിവ പോലുള്ള ഫീച്ചറുകള്‍ നേരത്തെ യുട്യൂബ് അവതരിപ്പിച്ചിരുന്നു. ചാനല്‍ മെമ്പര്‍ഷിപ്പുകളിലൂടെ എക്‌സ്‌ക്ലൂസീവ് കണ്‍ന്റുകള്‍ക്കായി പണം നല്‍കാനും കഴിയും.