സംസ്ഥാനത്തെ ലാബുകളിലെ കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതനുസരിച്ച് ആര്‍ടിപിസിആര്‍ (ഓപ്പണ്‍) ടെസ്റ്റിന് 2100 രൂപയും ട്രൂ നാറ്റ് ടെസ്റ്റിന് 2100 രൂപയും ആന്റിജന്‍ ടെസ്റ്റിന് 625 രൂപയും ജീന്‍ എക്സ്പര്‍ട്ട് ടെസ്റ്റിന് 2500 രൂപയുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിങ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാര്‍ജുകളും ഉള്‍പ്പടെയുള്ളതാണ് ഏകീകൃതമായ ഈ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐസിഎംആര്‍/സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയൂ. ഈ നിരക്കില്‍ കൂടുതല്‍ ആരും ഈടാക്കരുതെന്നും മന്ത്രിയുടെ ഉത്തരവുണ്ട്.
ആര്‍ടിപിസിആര്‍ (ഓപ്പണ്‍) 2750 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വണ്‍) 3000 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്സ്പര്‍ട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണു നേരത്തെ നിരക്ക് നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്തു സ്വകാര്യ ആശുപത്രികളിലെ പരിശോധനയ്ക്ക് അനുമതി നല്കിയപ്പോള് തന്നെ പരിശോധനകളുടെ നിരക്കും നിശ്ചയിച്ചിരുന്നു.