Home കായികം എന്ത് സംഭവിച്ചാലും എന്റെ പിന്തുണ ഇന്ത്യക്ക് മാത്രം: സാനിയ, മാലികിന് നല്‍കിയ മറുപടി

എന്ത് സംഭവിച്ചാലും എന്റെ പിന്തുണ ഇന്ത്യക്ക് മാത്രം: സാനിയ, മാലികിന് നല്‍കിയ മറുപടി

അറിയപ്പെടുന്ന ടെന്നീസ് താരമാണ് സാനിയ മിര്‍സ. പാക് ക്രിക്കറ്റ് താരം മാലികിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ പാക് ക്രിക്കറ്ററെ വിവാഹം കഴിച്ചതിന്റെ പേരില്‍ ധാരാളം വിവാദങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍, എന്തൊക്കെ സംഭവിച്ചാലും തന്റെ പിന്തുണ എക്കാലവും ഇന്ത്യക്ക് മാത്രമായിരിക്കുമെന്ന് വിവാഹത്തിന് ഭര്‍ത്താവ് ഷുഐബ് മാലിക്കിനോട് വ്യക്തമാക്കിയിരുന്നതായി താരം വെളിപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ ഇക്കാര്യം വിവരിച്ചത്.

ലോക്ഡൗവിണിനിടെ മാലികും സാനിയയും നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനെ കുറിച്ചും സാനിയ സംസാരിച്ചു. ആ ലൈവ് ചാറ്റ് ആരാധകര്‍ക്ക് ചില തിരിച്ചറിവുകള്‍ നല്‍കിയെന്നും തന്നേക്കാള്‍ സംസാരിക്കുന്ന ആളാണ് മാലിക്കെന്ന് മിക്കവര്‍ക്കും അന്ന് മനസിലായെന്നും അഭിമുഖത്തില്‍ സാനിയ വ്യക്തമാക്കി.

ഇന്ത്യക്കെതിരേ കളിക്കാന്‍ മാലിക്കിന് എപ്പോഴും ഇഷ്ടമായിരുന്നെന്നും അതുകൊണ്ടുതന്നെ പ്രണയത്തിലായിരുന്ന സമയത്ത് ഇതേക്കുറിച്ച് എപ്പോഴും സംസാരമുണ്ടാകുമെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. ‘അദ്ദേഹം ഇന്ത്യക്കെതിരേ കളിക്കുന്നതിനെ കുറിച്ച് പറയും. ‘എന്തൊക്കെ സംഭവിച്ചാലും ഞാന്‍ ഇന്ത്യയെ മാത്രമേ പിന്തുണക്കൂ’ എന്ന് ഞാന്‍ അപ്പോഴെല്ലാം മറുപടി പറയും. അപ്പോള്‍ അദ്ദേഹം പറയും-ഇന്ത്യക്കെതിരേയുള്ള എന്റെ പ്രകടനങ്ങളാണ് നിനക്കുള്ള മറുപടി- എന്ന്. വളരെ നീണ്ട കരിയറിന് ഉടമയായ അദ്ദേഹത്തെ കുറിച്ച് എനിക്ക് അഭിമാനം മാത്രമേയുള്ളൂ.’ സാനിയ പറയുന്നു.