Home അന്തർദ്ദേശീയം 20 ല​ക്ഷ​ത്തി​ലേ​റെ ലോ​ക​ക​പ്പ്​ മാ​ച്ച്‌​ ടി​ക്ക​റ്റു​ക​ള്‍ വി​റ്റ​ഴി​ഞ്ഞു

20 ല​ക്ഷ​ത്തി​ലേ​റെ ലോ​ക​ക​പ്പ്​ മാ​ച്ച്‌​ ടി​ക്ക​റ്റു​ക​ള്‍ വി​റ്റ​ഴി​ഞ്ഞു

ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 20 ല​ക്ഷ​ത്തി​ലേ​റെ ലോ​ക​ക​പ്പ്​ മാ​ച്ച്‌​ ടി​ക്ക​റ്റു​ക​ള്‍ വി​റ്റ​ഴി​ഞ്ഞ​താ​യി സു​പ്രീം ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ​റി ആ​ന്‍​ഡ്​ ലെ​ഗ​സി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഹ​സ​ന്‍ അ​ല്‍ ത​വാ​ദി.

ഏ​പ്രി​ല്‍ 28ന്​ ​അ​വ​സാ​നി​ച്ച ര​ണ്ടാം​ഘ​ട്ട ബു​ക്കി​ങ്ങി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 12 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ്​ ആ​വ​ശ്യ​ക്കാ​ര്‍​ക്ക്​ ന​ല്‍​കി​യ​ത്. ഈ ​ഘ​ട്ട​ത്തി​ല്‍ 2.35 കോ​ടി ടി​ക്ക​റ്റു​ക​ള്‍​ക്കാ​ണ്​ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി ബു​ക്കി​ങ്​ ല​ഭി​ച്ച​ത്. റാ​ന്‍​ഡം ന​റു​ക്കെ​ടു​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​നു​വ​ദി​ച്ച​വ​യി​ല്‍ 12 ല​ക്ഷം പേ​രാ​ണ്​ പ​ണ​മ​ട​ച്ച്‌​ ടി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന്​ ഖ​ത്ത​ര്‍ സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ല്‍ പ​​ങ്കെ​ടു​ത്തു​കൊ​ണ്ട്​ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.ലോ​ക​ക​പ്പി​നെ​ത്തു​ന്ന ആ​രാ​ധ​ക​രു​ടെ താ​മ​സ​സൗ​ക​ര്യം സം​ബ​ന്ധി​ച്ച്‌​ ഉ​യ​രു​ന്ന ആ​ശ​ങ്ക​ക​ള്‍​ക്ക്​ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

ന​വം​ബ​ര്‍ 21 മു​ത​ല്‍ ഡി​സം​ബ​ര്‍ 18 വ​രെ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​നാ​യി 15 ല​ക്ഷം ആ​രാ​ധ​ക​രെ സ്വീ​ക​രി​ക്കാ​ന്‍ ഖ​ത്ത​ര്‍ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ താ​മ​സ സൗ​ക​ര്യ​ങ്ങ​ളും ഖ​ത്ത​ര്‍ ഒ​രു​ക്കി​യി​​ട്ടു​ണ്ട്​ -ഹ​സ​ന്‍ അ​ല്‍ ത​വാ​ദി പ​റ​ഞ്ഞു.ലോ​ക​ക​പ്പി​ന്​ വ​ന്‍ സ്വീ​കാ​ര്യ​ത​യാ​ണ്​ ഫു​ട്​​ബാ​ള്‍ ലോ​ക​ത്തു​നി​ന്നും ല​ഭി​ച്ച​ത്.

ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ സ​ജീ​വ​മാ​യി. അ​ര്‍​ജ​ന്‍റീ​ന, ബ്ര​സീ​ല്‍, ഇം​ഗ്ല​ണ്ട്, ഫ്രാ​ന്‍​സ്, മെ​ക്സി​കോ, ഖ​ത്ത​ര്‍, സൗ​ദി, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ ബു​ക്കി​ങ്​ ന​ട​ന്ന​ത്. ആ​കെ ല​ഭ്യ​മാ​യ 20 ല​ക്ഷം ടി​ക്ക​റ്റി​ന്​ 2.70 കോ​ടി അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭ്യ​മാ​യ​ത്. ലോ​ക​ക​പ്പി​ന്​ സാ​ക്ഷി​യാ​വാ​ന്‍ ആ​രാ​ധ​ക​ര്‍ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​ത്​ -ഹ​സ​ന്‍ അ​ല്‍ ത​വാ​ദി പ​റ​ഞ്ഞു.

കു​റ​ഞ്ഞ ചെ​ല​വി​ല്‍ ലോ​ക​ക​പ്പ്​ മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഖ​ത്ത​ര്‍ ഒ​രു​ക്കു​ന്ന​ത്. താ​മ​സ​വും ടി​ക്ക​റ്റ്​ ചെ​ല​വു​മെ​ല്ലാം മു​ന്‍ ടൂ​ര്‍​ണ​മെ​ന്‍റു​ക​ളെ അ​പേ​ക്ഷി​ച്ച്‌​ കു​റ​വാ​ണ്. തൊ​ഴി​ല്‍ പ​രി​ഷ്കാ​ര​ങ്ങ​ളി​ലൂ​ടെ തൊ​ഴി​ലാ​ളി ക്ഷേ​മ​ങ്ങ​ളി​ലും മു​ന്നി​ട്ടു​നി​ന്നു -അ​ദ്ദേ​ഹം പ​റ​ഞ്ഞു.