Home അറിവ് കെഎസ്ആര്‍ടിസി ബസുകള്‍ ഇനി ഹോട്ടലുകള്‍ക്ക് മുന്‍പില്‍ നിര്‍ത്തും; ഒരു വിഹിതം കെഎസ്ആര്‍ടിസിക്കും

കെഎസ്ആര്‍ടിസി ബസുകള്‍ ഇനി ഹോട്ടലുകള്‍ക്ക് മുന്‍പില്‍ നിര്‍ത്തും; ഒരു വിഹിതം കെഎസ്ആര്‍ടിസിക്കും

നി മുതല്‍ ഹോട്ടലുകള്‍ക്ക് മുന്‍പില്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തും. വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. യാത്രക്കാരെ എത്തിക്കുന്നതിലൂടെ ഹോട്ടലുകളില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ഒരു വിഹിതം ലഭിക്കും.

കെഎസ്ആര്‍ടിസി പുതുതായി ആരംഭിക്കുന്ന ‘ബൈപാസ് റൈഡ് ‘ ബസുകളാണ് ഹോട്ടലുകള്‍ക്ക് മുന്‍പില്‍ നിര്‍ത്തുക. ഇത് യാത്രക്കാര്‍ക്ക് വളരെ ഉപയോഗപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോട്ടലുകളുടെ സൗകര്യങ്ങള്‍ പരിശോധിച്ചാകും തിരഞ്ഞെടുക്കുക. കെടിഡിസി വിശ്രമ കേന്ദ്രങ്ങളുണ്ടെങ്കില്‍ ആ ഹോട്ടലുകള്‍ക്കായിരിക്കും ആദ്യപരിഗണന.

നഗരങ്ങള്‍ക്കുള്ളിലെ തിരക്കിലൂടെ ഉണ്ടാക്കുന്ന സമയനഷ്ടം ഒഴിവാക്കാന്‍ പൂര്‍ണമായും ബൈപാസ് റോഡുകളിലൂടെ യാത്ര ചെയ്യുന്ന സര്‍വീസാണിത്. തിരുവനന്തപുരത്തു നിന്ന് ദേശീയപാത വഴി ബെംഗളൂരുവിനും എറണാകുളത്തിനും പോകാനാണ് ഇപ്പോള്‍ സര്‍വീസ്. നഗരങ്ങള്‍ ഒഴിവാക്കുമ്പോള്‍ ബസ് സ്റ്റേഷനുകളും ഒഴിവാകും. കെഎസ്ആര്‍ടിസിയുടെ തന്നെ ഫീഡര്‍ സര്‍വീസ് നഗരത്തിലേക്കു ഈ യാത്രക്കാരുമായി പോകും.