Home ആരോഗ്യം പോളിയോ വാക്‌സിനെക്കുറിച്ച് അമ്മമാര്‍ അറിഞ്ഞിരിക്കേണ്ടത്

പോളിയോ വാക്‌സിനെക്കുറിച്ച് അമ്മമാര്‍ അറിഞ്ഞിരിക്കേണ്ടത്

നിങ്ങളില്‍ എത്ര അമ്മമാര്‍ക്ക് പോളിയോ വാക്‌സിനെക്കുറിച്ച് അറിയാം. എത്ര പേര്‍ മക്കള്‍ക്ക് കൃത്യമായി പോളിയോ നല്‍കുന്നുണ്ട്? കൃത്യമായി പോളിയോ നല്‍കുന്ന അമ്മമാര്‍ക്ക് പോലും എന്തിനാണ് പോളിയോ നല്‍കുന്നതെന്നും ഇതിന് പിന്നിലെ ശാസ്ത്രീയ എന്താണെന്നും അറിയില്ല. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പോളിയാ നല്‍കുന്നതിന്റെയും അതിന്റെ ആവശ്യകതയെയും കുറിച്ചറിയാന്‍ തുടര്‍ന്നു വായിക്കൂ…

തളര്‍വാതരോഗത്തിനു കാരണമാകുന്ന പോളിയോ വൈറസിന് എതിരെയുള്ള പ്രതിരോധ വാക്‌സിനാണ് പോളിയോ വാക്‌സിന്‍. ഇത് രണ്ടു രീതിയില്‍ നല്‍കാം. ഐപിവി കുത്തിവെപ്പാണ് ആദ്യത്തേത്. പോളിയോ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന ഭാഗത്ത് ചുവന്ന നിറത്തിലുള്ള തടിപ്പ് കാണാം. ഇത് ഭയപ്പെടേണ്ടതില്ല. ചെറിയ വേദനയോട് കൂടിയ കുത്തിവെയ്പ്പാണിത്. രണ്ട് ഡോസ് ഐപിവി നല്‍കുന്നത് വഴി 90 ശതമാനവും ശരീരത്തെ പോളിയോയില്‍ നിന്നും സംരക്ഷിക്കുന്നു. മൂന്ന് ഡോസ് നല്‍കി കഴിഞ്ഞാല്‍ 99 ശതമാനവും സുരക്ഷിതരാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും.

രണ്ടാമത്തെ മാര്‍ഗം വായിലൂടെ തുള്ളി മരുന്നായി നല്‍കുന്നകതാണ്. ഒപിവി വാക്‌സിനേഷന്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതാണ് പൊതുവില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കി വരുന്നത്. മൂന്ന് ഡോസ് നല്‍കുന്നതിലൂടെ 95 ശതമാനവും പോളിയോയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ സാധിക്കുന്നു. ഒപിവിയുടെ പ്രതിരോധശേഷി മിക്കാവാറും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കാറുണ്ട്. ആരോഗ്യവതികളായ ഗര്‍ഭിണികള്‍ക്കും മറ്റു രോഗങ്ങള്‍ ഇല്ലാത്തവര്‍ക്കും ഇത് സുരക്ഷിതമായ മാര്‍ഗമാണ്.

അടുത്തത് നിങ്ങളുടെ കുഞ്ഞിന് ഏത് പ്രായത്തിലാണ് പോളിയോ വാക്‌സിന്‍ നല്‍കേണ്ടത് എന്നറിയണ്ടേ… കുഞ്ഞിന് രണ്ടു മാസം പ്രായമാകുമ്പോള്‍ ആദ്യത്തെ പോളിയോ വാക്‌സിന്‍ നല്‍കാം. നാലാം മാസത്തില്‍ നല്‍കാം. ആറു മുല്‍ പതിനെട്ട് മാസത്തിനിടയില്‍ മൂന്നാമത്തെ ഡോസും നല്‍കാം. നാലു വയസ്സിനും ആറു വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കും പോളിയോ നല്‍കാം. കുഞ്ഞുങ്ങള്‍ക്ക് പോളിയോ വാക്‌സിന്റെ ആവശ്യം ഉണ്ടോ എന്ന് പറയുന്ന പല അമ്മമാരെയും നമ്മള്‍ കണ്ടിട്ടുണ്ട്.. പോളിയേ വൈറസുകള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേത്ത് പടരുന്നതിനാല്‍ നിങ്ങളുടെ അറിവില്ലായ്മ്മ നമ്മളുടെ അടുത്ത തലമുറയെ ഇല്ലാതാക്കും എന്നറിയുക. ഇനിയും നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ നല്‍കിയില്ലെങ്കില്‍ എത്രയും വേഗം നല്‍കുക.