Home ആരോഗ്യം മരുന്നിനു പകരം ഭക്ഷണത്തിലൂടെ പനിയും ജലദോഷവും മാറ്റാം.. കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്…

മരുന്നിനു പകരം ഭക്ഷണത്തിലൂടെ പനിയും ജലദോഷവും മാറ്റാം.. കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്…

പനിയും ജലദോഷവും വന്നാല്‍ ആദ്യം ചെയ്യുന്നത് നാല് പാരസറ്റമോള്‍ കാപ്‌സ്യൂള്‍ വാങ്ങി കഴിക്കും, എന്നിട്ടും മാറിയിലെങ്കില്‍ മാത്രം ഡോക്ടറെ പോയി കാണും. ഇടയ്‌ക്കെല്ലാം പനിയും ജലദോഷവും വന്ന് പോകുന്നത് ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണം തന്നെയാണ്. മറ്റെന്തെങ്കിലും രോഗത്തിന്റെ ലക്ഷണമായോ ശരീരത്തിലെ കഫത്തെ പുറം തള്ളുന്നതിനും മറ്റും ശരീരം സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളാണ് ഇവയെല്ലാം. ഇതിനെ ആന്റി ബയോട്ടികുകള്‍ കഴിച്ച് തടഞ്ഞ് നിർത്തുന്നതിലും നല്ലത് ആരോഗ്യപ്രദമായ ഭക്ഷണത്തിലൂടെ ശരീരത്തില്‍ നിന്നും പുറത്താക്കുന്നതല്ലോ, മരുന്നിന് പകരമായി മറ്റു ചില മാര്‍ഗ്ഗങ്ങളാണ് ഇന്നിവിടെ പങ്കുവെയ്ക്കുന്നത്.

ആരോഗ്യകരമായ ഭക്ഷണത്തിലൂടെ അസുഖത്തെ തടയാന്‍ മാത്രമല്ല അസുഖങ്ങളെ ചികിത്സിക്കാനും ഭക്ഷണത്തിലൂടെ സാധിക്കും. നമ്മളില്‍ പലരും ഇടയ്ക്കിടെ അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഇടവിട്ട് വരുന്ന പനിയും ജലദോഷവും. അസുഖം വരുന്നതിന് മുന്‍പ് മുന്‍കരുതലുകള്‍ എടുക്കാമെങ്കിലും അസുഖം വന്നതിനു ശേഷം ചില ഭക്ഷണങ്ങള്‍ കഴിച്ചും ഇതിനെ ചികിത്സിക്കാം. ഭക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്.

ജലദോഷം, ചുമ, തൊണ്ട വേദന, കഫക്കെട്ട് എന്നിവ ഭേദമാകുന്നതിന് തുളസി, ഇഞ്ചി, കുരുമുളക്, പനികൂര്‍ക്ക എന്നിവയിട്ട് തിളപ്പിച്ച് കട്ടന്‍ ചായ കുടിക്കുക. ചൂടു ചായ തൊണ്ടയിലെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുകയും ചായ കുടിക്കുമ്പോള്‍ മുഖത്തേക്ക് തട്ടുന്ന ആവി മൂക്കടപ്പും ഇല്ലാതാക്കും. തുളസിയും ഇഞ്ചിയും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും വൈറസുകള്‍ക്കെതിരെ പോരാടുകയും ചെയ്യുന്നു. പനി മുന്‍പ് തൊണ്ട വേദനയാണ് ലക്ഷണമായി വരുന്നത്. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ഇടയ്ക്കിടയ്ക്ക് തേന്‍ കഴിക്കുന്നതും നല്ലതാണ്. കുട്ടികളിലെ കഫക്കെട്ട് ഒഴിവാക്കുന്നതിന് ഉത്തമ മാര്‍ഗമാണ് തേന്‍.

പനി ബാധിക്കുന്ന സമയത്ത് ഡോക്ടര്‍മാര്‍ പഴവര്‍ഗങ്ങള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറില്ലേ, ഇതിന് കാരണം അറിയാതെയാണെങ്കിലും പലര്‍ക്കും കഴിയ്ക്കാന്‍ ഇഷ്ടം ഓറഞ്ച് ആണ്. ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരി എന്നിവയില്‍ വൈറ്റമിന്‍ സി വലിയ തോതില്‍ അടിങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും പനിക്കെതിരെ പോരാടുന്നതിനും സഹായിക്കും. അപ്പോള്‍ പനി വന്നാല്‍ ആദ്യം മരുന്ന് വാങ്ങി കഴിക്കാതെ ഓറഞ്ചും, മുന്തിരിയും, തേനുമെല്ലാം ഭക്ഷത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കൂ…