Home അറിവ് കടയില്‍ പോകാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പകരം ആളെ വിട്ട് റേഷന്‍: നടപടി ക്രമം അറിയാം

കടയില്‍ പോകാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പകരം ആളെ വിട്ട് റേഷന്‍: നടപടി ക്രമം അറിയാം

മാസം തോറുമുള്ള റേഷന്‍ വാങ്ങാന്‍ റേഷന്‍ കടയില്‍ നേരിട്ട് പോകാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രോക്സിയെ നിയമിക്കാം. വിശ്വാസമുള്ള ആരെയെങ്കിലും പകരം അയച്ച് റേഷന്‍ വാങ്ങിപ്പിക്കാമെന്ന് സിറ്റി റേഷനിങ് ഓഫീസര്‍ ആണ് അറിയിച്ചത്.

അതിനായി സിറ്റി റേഷനിങ് ഓഫീസില്‍ നിന്നും ഒരു പ്രോക്സി ഫോം വാങ്ങി പൂരിപ്പിച്ച് നല്‍കണം. ഇന്നയാളെ റേഷന്‍ വാങ്ങാന്‍ ചുമതലപ്പെടുത്തുന്നു എന്ന കത്തും, റേഷന്‍ വാങ്ങി നല്‍കാന്‍ തയ്യാറാണെന്ന ചുമതലപ്പെടുത്തിയ ആളുടെ കത്തും ഇതോടൊപ്പം നല്‍കേണ്ടതാണ്.

ചുമതലപ്പെടുത്തിയ ആളിന്റെ ആധാര്‍ കാര്‍ഡിന്റെ കോപ്പി, വാങ്ങേണ്ട റേഷന്‍ കാര്‍ഡിന്റെ കോപ്പി, മുതിര്‍ന്ന പൗരന്റെ ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവയും അപേക്ഷക്കൊപ്പം സിറ്റി റേഷനിങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ ചുമതലപ്പെടുത്തിയ ആള്‍ക്ക് റേഷന്‍ വാങ്ങി തുടങ്ങാം.

മുതിര്‍ന്ന പൗരന്മാര്‍ മാത്രമുള്ള വീടുകളില്‍ കാര്‍ഡ് ഉടമകല്‍ റേഷന്‍ വാങ്ങാന്‍ ബുദ്ധിമുട്ടുന്നു എന്ന പരാതി ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.