Home പ്രവാസം യുഎഇയിലേക്ക് ജോലി തേടി വരാന്‍ സാധിക്കില്ല

യുഎഇയിലേക്ക് ജോലി തേടി വരാന്‍ സാധിക്കില്ല

നിലവില്‍ യുഎഇയിലേക്ക് സന്ദര്‍ശക വിസയില്‍ ജോലി അന്വേഷിച്ച് വരാന്‍ സാധിക്കില്ലെന്ന് യുഎഇ ഇന്ത്യന്‍ അംബാസിഡര്‍ അറിയിച്ചു. ജോലി ഉറപ്പാക്കിയവര്‍ക്ക് മാത്രമേ നിലവില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. സന്ദര്‍ശന വിസയില്‍ എത്തുന്നവരുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

വിമാനക്കമ്പനികളൊന്നും സന്ദര്‍ശക വിസക്കാരെ കൊണ്ടുവരുന്നില്ല. യുഎഇയില്‍ താമസ വിസയുള്ളവര്‍ക്ക് മാത്രം വന്ദേഭാരത് ദൗത്യത്തിലൂടെ പ്രവേശിക്കാന്‍ സാധിക്കും. കഴിഞ്ഞ മാസത്തില്‍ ദുബായ് എമിറേറ്റസ് സന്ദര്‍ശക വിസ അനുവദിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവരുടെ സന്ദര്‍ശക വിസ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യന്‍ അംബാസിഡര്‍ യുഎഇ സര്‍ക്കാരോട് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

നിവലില്‍ ജോലി അന്വേഷിച്ച് യുഎഇയില്‍ എത്തിയവര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കുറച്ച് പേര്‍ മാത്രമാണ് നിലവില്‍ മടങ്ങിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ ജോലി അന്വേഷിച്ച് വരുന്നത് ശരിയായ കാര്യമാണോ എന്ന് സ്വയം തീരുമാനം എടുക്കണമെന്നും സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു.