Home അറിവ് ഗര്‍ഭിണികള്‍ ഒരിക്കലും മെറ്റേണിറ്റി ഇന്‍ഷുറന്‍സ് വേണ്ടെന്ന് വെക്കരുത്; ഗുണങ്ങളൊരുപാട്

ഗര്‍ഭിണികള്‍ ഒരിക്കലും മെറ്റേണിറ്റി ഇന്‍ഷുറന്‍സ് വേണ്ടെന്ന് വെക്കരുത്; ഗുണങ്ങളൊരുപാട്

പ്രസവ ചിലവുകള്‍ക്കും, നവജാത ശിശുവിന്റെ സംരക്ഷണത്തിനുമുള്ള ഇന്‍ഷുറന്‍സുകള്‍ നമ്മുടെ നാട്ടില്‍ അടുത്ത കാലം വരെ വലിയ കമ്പനികള്‍ അവരുടെ ജീവനക്കാര്‍ക്ക് നല്‍കുന്ന രീതിയാണ് പൊതുവെയുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പല ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളും പ്രസവവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്.

പ്രസവത്തിനു മുന്‍പുള്ള ആശുപത്രി ചിലവുകള്‍, പ്രസവത്തിന്റെ ചിലവുകള്‍, കുഞ്ഞുണ്ടായതിനുശേഷം കുഞ്ഞിനുള്ള സംരക്ഷണം എന്നിവയെല്ലാം ഇതില്‍പെടുന്നു. ഇപ്പോള്‍ പ്രസവം വലിയ ചിലവേറിയ കാര്യമായതിനാല്‍, ഇന്‍ഷുറന്‍സ് ഉള്ളത് നല്ലതാണ്. മെട്രോ നഗരങ്ങളിലെ പല ആശുപത്രികളും 50000 മുതല്‍ 3 ലക്ഷം വരെയാണ് പ്രസവ പാക്കേജായി ഈടാക്കുന്നത്. പല കമ്പനികളും നമുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കൂടെ പ്രസവത്തിനുള്ള ഇന്‍ഷുറന്‍സ് ചേര്‍ത്ത് പ്രീമിയം അടക്കുവാന്‍ സമ്മതിക്കുന്നുണ്ട്. ഗര്‍ഭിണിയാകുന്നതിനു മുന്‍പ് ഈ ഇന്‍ഷുറന്‍സ് എടുക്കണം എന്ന നിബന്ധന ചില കമ്പനികള്‍ മുന്നോട്ടു വെക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് എടുത്ത ശേഷം, കുറഞ്ഞത് 9 മാസം കഴിഞ്ഞതിനു ശേഷം മാത്രം കവറേജ് നല്‍കുന്ന കമ്പനികളുമുണ്ട്.

മറ്റേര്‍ണിറ്റി ഇന്‍ഷുറന്‍സിന്റെ പരിധിയില്‍പ്പെടുന്നവ

ന്മപ്രസവം, ആശുപത്രി വാസം, മരുന്നുകള്‍ എന്നിവ

ന്മപ്രസവത്തിനു മുന്‍പും, ശേഷവുമുള്ള ആശുപത്രി ചിലവുകള്‍

ന്മകുഞ്ഞിന്റെ ആദ്യദിവസങ്ങളില്‍ പൂര്‍ണ കവറേജ്

ന്മകുഞ്ഞിന്റെ പ്രതിരോധ കുത്തിവെപ്പ് ചിലവുകള്‍

ന്മഗര്‍ഭം അലസി പോകുകയാണെങ്കില്‍ അതിനുള്ള ചികില്‍സ ചിലവുകള്‍

ന്മകുഞ്ഞിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനുള്ള ചികിത്സ

എല്ലാ ഇന്‍ഷുറന്‍സും ഒരുപോലെയല്ല. പ്രീമിയം അടയ്ക്കുന്നതിനനുസരിച്ച് ലഭിക്കുന്ന സൗകര്യങ്ങളും വ്യത്യാസപ്പെടും. ലഭ്യമായ മെറ്റേണിറ്റി ഇന്‍ഷുറന്‍സുകളുടെ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

അമ്മമാര്‍ക്ക് ആദ്യ കുഞ്ഞുണ്ടായതിനു ശേഷം, സാമ്പത്തിക സഹായം ലഭിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY). ഇത് പ്രകാരം, 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കോ, പോസ്റ്റ് ഓഫീസിലേക്കോ നേരിട്ട് നിക്ഷേപിക്കും. മാതൃ-ശിശു സംരക്ഷണ കാര്‍ഡ് ഉള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.