Home ആരോഗ്യം നിങ്ങള്‍ക്ക് ന്യുമോണിയബാധയുണ്ടോ?

നിങ്ങള്‍ക്ക് ന്യുമോണിയബാധയുണ്ടോ?

കൊറോണ വൈസ്ബാധ തിരിച്ചറിയാതെ പോകുന്നതും വളരെ വേഗത്തില്‍ ന്യുമോണിയയായി മാറുന്നതുമാണ് വേഗത്തില്‍ മരണം സംഭവിക്കാനുള്ള കാരണങ്ങളില്‍ ഒന്ന്. വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ആഴ്ച്ച കഴിയുമ്പോഴേക്കും ഇത് ന്യുമോണിയയായി മാറിയിരിക്കും. എന്നാല്‍ കാര്യമായ തോതില്‍ രോഗ ലക്ഷങ്ങള്‍ ഇല്ലാത്തതിനാല്‍ ന്യുമോണിയ സ്‌റ്റേജില്‍ ആണ് പലരും ഡോക്ടറുടെ അടുത്ത് എത്തുന്നത്. ന്യുമോണിയ ബാധയുണ്ടോ എന്ന് നിങ്ങള്‍ക്ക് തന്നെ താഴെ പറയുന്ന ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം.

ന്യുമോണിയ നവജാത ശിശുക്കളില്‍

മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അസുഖ ബാധയുണ്ടെങ്കില്‍ അമ്മമാര്‍ക്ക് വേഗം തിരിച്ചറിയാന്‍ സാധിക്കും. പാല്‍ കുടിക്കുന്ന സമയത്ത് കുഞ്ഞ് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് കാണിക്കും. പ്രയാസപ്പെട്ട് ശ്വാസമെടുക്കുന്ന കുഞ്ഞ് മുലക്കണ്ണ് വായില്‍ നിന്നും വിടുകയും ശ്വാസം എടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഒരു മിനുട്ടില്‍ കുഞ്ഞ് സാധാരണ ശ്വസം എടുക്കുന്നതിലും കൂടുതല്‍ പ്രാവശ്യം ശ്വാസം എടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. കുഞ്ഞിന്റെ നെഞ്ചും വയറും തവണയില്‍ കൂടുതലായി പൊങ്ങി താഴുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാല്‍ ഇത് തിരിച്ചറിയാന്‍ സാധിക്കും. അടുത്തതായി കുഞ്ഞ് ശ്വാസമെടുക്കുമ്പോള്‍ കുറുകല്‍ ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക, കുഞ്ഞിന്റെ നെഞ്ചില്‍ നിന്നും ഈ ശബ്ദം വരുന്നുണ്ടെങ്കില്‍ ലക്ഷണമായി കണക്കാകാം.

മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ നിങ്ങളുടെ കുഞ്ഞിന് പ്രകടമാകുന്നുണ്ടെങ്കില്‍ എത്രയും വേഗം ശിശുരോഗ വിദഗ്ധനെ കാണിക്കുക. ആന്റി ബയോട്ടിക് ചികിത്സയാണ് സാധാരണയായി ന്യുമോണിയബാധിച്ചാല്‍ നല്‍കുന്നത്. കുഞ്ഞിന് ശ്വാസമെടുക്കാന്‍ ഏറെ പ്രയാസപ്പെടുന്നുണ്ടെങ്കില്‍ നെബുലൈസേഷന്‍ ചെയ്യാനും നിര്‍ദേശിക്കാറുണ്ട്. ചില കുഞ്ഞുങ്ങള്‍ക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് കൃത്യസമയം ഇടവിട്ട് നെബുലൈസേഷന്‍ എടുക്കാനും നിര്‍ദേശിക്കും. ശ്വാസതടസ്സം കൂടുതലുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഇത് നിര്‍ദേശിക്കുന്നത്.

ന്യുമോണിയ മുതിര്‍ന്നവരില്‍

ഒരു ആഴ്ച്ചയക്ക് മുകളിലായി ചുമ, ശ്വാസതടസ്സം, ചുമയ്ക്കുമ്പോള്‍ നെഞ്ചിലെ വേദന ഇവയെല്ലാം ലക്ഷണങ്ങളാണ്. ശരീരത്തിന് പുറത്തേക്ക് പനി പ്രകടമായില്ലെങ്കിലും ശരീരത്തിന് ചൂട് അനുഭവപ്പെടുന്നതായി രോഗിബാധയുള്ള വ്യക്തിയ്ക്ക് തോന്നാം. തലവേദയും ലക്ഷമാണ്. കഫത്തിന് നിറമാറ്റമുണ്ടെങ്കില്‍ അത് ഇന്‍ഫക്ടഷന്‍ ബാധിച്ചുണ്ട് എന്നതിന്റെ ലക്ഷണമാണ്.

രോഗ ലക്ഷങ്ങള്‍ ഒന്നും തന്നെ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കുക.