കുവൈറ്റില്‍ രാവിലെ മുതല്‍ മറ്റന്നാള്‍ വരെ പൊടിക്കാറ്റ് അനുഭവപ്പെട്ടേക്കാമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തിരശ്ചീന ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കടല്‍ തിരമാലകള്‍ ആറടിക്ക് മുകളില്‍ ഉയരാം. ശനിയാഴ്ച രാത്രി മുതല്‍ ഇത് ക്രമേണ കുറയുംവെള്ളിയാഴ്ചത്തെ കാലാവസ്ഥ താരതമ്യേന ചൂടുള്ളതും, പൊടി നിറഞ്ഞതുമായിരിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് മറൈന്‍ ഫോര്‍കാസ്റ്റിംഗ് വിഭാഗം മേധാവി യാസര്‍ അല്‍ ബലൂഷി പറഞ്ഞു.
മണിക്കൂറില്‍ 20 മുതല്‍ 55 കി.മീ വേഗതയിലുള്ള വടക്കുപടിഞ്ഞാറന്‍ കാറ്റ് പ്രതീക്ഷിക്കാം. പരമാവധി താപനില 35-37 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ശനിയാഴ്ചയും സമാന കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.