Home അറിവ് കേരളത്തിലും രാജ്യദ്രോഹക്കേസുകള്‍ക്ക് കുറവില്ല

കേരളത്തിലും രാജ്യദ്രോഹക്കേസുകള്‍ക്ക് കുറവില്ല

കേരളത്തില്‍ 2015 മുതല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 രാജ്യദ്രോഹക്കേസുകള്‍.

രാജ്യദ്രോഹം ക്രിമിനല്‍ കുറ്റമാക്കുന്ന 124 (എ) വകുപ്പ് ചുമത്തിയ കേസുകളിലേറെയും മാവോവാദികള്‍, കള്ളനോട്ടടിക്കാര്‍ എന്നിവര്‍ക്കെതിരേയാണ്.മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും രാജ്യദ്രോഹക്കേസുകള്‍ക്ക് കുറവില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്.

യുഎപിഎ ചുമത്തിയ കേസുകളിലാണ് 124 വകുപ്പുകൂടി ചേര്‍ത്തത്. 40 കേസുകള്‍ യുഎപിഎയുടെ ഭാഗമായി രാജ്യദ്രോഹക്കുറ്റം ചുമത്തി. മാവോവാദി ഏറ്റുമുട്ടല്‍, മാവോവാദികളുടെ ഭീഷണി, പോസ്റ്റര്‍ ഒട്ടിക്കല്‍, ലഘുലേഖ വിതരണം എന്നീ കുറ്റങ്ങള്‍ക്കാണ് കേരള പോലിസ് രാജ്യദ്രോഹം ചുമത്തിയത്.

124ാം വകുപ്പ് സുപ്രിംകോടതി മരവിപ്പിച്ചതോടെ അന്വേഷണം പൂര്‍ത്തിയായ കേസുകളിലും കുറ്റപത്രം നല്‍കാന്‍ പോലിസിന് കഴിയില്ല. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലാണ് കേസുകളിലധികവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്