Home പ്രവാസം കോവിഡ് കേസുകള്‍ കൂടുന്നു; കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചു

കോവിഡ് കേസുകള്‍ കൂടുന്നു; കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചു

കുവൈത്തില്‍ മാര്‍ച്ച് ഏഴ് മുതല്‍ ഒരു മാസത്തേക്ക് ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകിട്ട് അഞ്ചു മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കോവിഡ് കേസുകള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് കര്‍ഫ്യൂ പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കര്‍ഫ്യൂ സമയത്ത് ഫാര്‍മസികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് ഡെലിവറി സേവനങ്ങള്‍ നടത്താനുള്ള അനുമതിയുണ്ട്. അതേസമയം കൊവിഡ് അപകടസാധ്യത കൂടിയ 68 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടായില്ല.