Home അറിവ് വേണം എലിപ്പനി ജാഗ്രത

വേണം എലിപ്പനി ജാഗ്രത

മഴയെ തുടര്‍ന്ന് ഒട്ടുമിക്ക പ്രദേശങ്ങളിലും വെളളക്കെട്ടുകള്‍ രൂപപ്പെടുകയും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ മലിനജലവുമായി സമ്പര്‍ക്കത്തിലായ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും ക്യാമ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും, മാധ്യമ പ്രവർത്തകരും ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന ഡോക്‌സി ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കുക.

വെളളക്കെട്ടുകള്‍ രൂപപ്പെട്ടതിനാല്‍, വീട്ടുപരിസരങ്ങളിലും വഴികളിലും മലിനജലത്തില്‍ ചവിട്ടിസഞ്ചരിക്കേണ്ടി വരുന്നവരും തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് മലിനജല സമ്പർക്കമുണ്ടാകുന്നവരും ആഴ്ചയില്‍ 200 എം.ജി. എന്ന നിലയില്‍ എലിപ്പനി പ്രതിരോധ ഗുളികകഴിക്കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ഡോക്സി സൈക്ലിന്‍ ഗുളിക സൗജന്യമായി ലഭിക്കും.