Home വാഹനം വാഹനനികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

വാഹനനികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും വാഹനനികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം. മാര്‍ച്ച് 31 വരെയാണ് അവസരം. അഞ്ചു വര്‍ഷമോ അതിലധികമോ നികുതി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിനായി സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്.

ഇത് പ്രകാരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ അഞ്ച് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 20 ശതമാനവും നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും ഒറ്റത്തവണ നികുതിയായി അടച്ചാല്‍ മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക എഴുതി തള്ളുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

വാഹനത്തെ സംബന്ധിച്ച് വാഹന ഉടമയ്ക്ക് യാതൊരു വിവരവും ഇല്ലെങ്കിലോ വാഹനം പൊളിച്ചിട്ടുണ്ടെങ്കിലോ 100 രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ വാഹനത്തിന് ഭാവിയിലുണ്ടാകുന്ന നികുതി ബാധ്യതയയില്‍ നിന്നും വാഹന ഉടമകളെ ഒഴിവാക്കും. വാഹനത്തിന് നികുതി കുടിശ്ശിക ഉണ്ടോയെന്ന് www.mvd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അറിയാം.