Home വിനോദം വിയും ഡിസ്‌നി + ഹോട്ട്‌സ്റ്റാറും ഒന്നിക്കുന്നു; ഒരു വര്‍ഷത്തേക്ക് വമ്പിച്ച ഓഫറുകള്‍

വിയും ഡിസ്‌നി + ഹോട്ട്‌സ്റ്റാറും ഒന്നിക്കുന്നു; ഒരു വര്‍ഷത്തേക്ക് വമ്പിച്ച ഓഫറുകള്‍

പ്രമുഖ ടെലികോം കമ്പനിയായ വി, അറിയപ്പെടുന്ന വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി + ഹോട്ട്സ്റ്റാറുമായി സഹകരിക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള വിനോദ പരിപാടികളും ലൈവ് ക്രിക്കറ്റും ഒരു വര്‍ഷത്തേക്ക് തങ്ങളുടെ വരിക്കാര്‍ക്ക് ലഭ്യമാക്കാനാണ് കമ്പനികള്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായി വി മൂന്നു പുതിയ അണ്‍ലിമിറ്റഡ് റീചാര്‍ജ് പ്ലാനുകളും ഒരു ഡാറ്റ ഒണ്‍ലി പ്ലാനും മാര്‍ച്ച് മുതല്‍ ലഭ്യമാക്കിയിട്ടുമുണ്ട്.

12 മാസത്തെ ഡിസ്നി + ഹോട്ട്സ്റ്റാര്‍ വിഐപി സബ്സ്‌ക്രിപ്ഷന്‍ ഈ പ്ലാനുകള്‍ എടുക്കുന്നവര്‍ക്ക് സ്വന്തമാകും. പുതിയ വരിക്കാര്‍ക്കും നിലവിലുള്ള വരിക്കാര്‍ക്കും ഈ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്താം. 401 രൂപ മുതലുള്ള പ്രീപെയ്ഡ് പ്ലാനുകളും 499 രൂപ മുതലുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകളുമാണ് വി ലഭ്യമാക്കിയിട്ടുള്ളത്.

28 ദിവസത്തെ വാലിഡിറ്റിയുളള 401 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 100 ജിബി 4ജിബി ഡാറ്റയും, പരിധിയില്ലാത്ത കോളുകളും ലഭിക്കും. 56 ദിവസം വാലിഡിറ്റിയുള്ള 601 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 200 ജിബി 4ജി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. 84 ദിവസം വാലിഡിറ്റിയുള്ള 801 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 300 ജിബി 4ജി ഡാറ്റയും, പരിധിയില്ലാത്ത കോളുകളും ലഭിക്കും. 56 ദിവസത്തെ വാലിഡിറ്റിയുളള 501 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 75 ജിബി 4ജി ഡാറ്റ ലഭിക്കും. ഈ പ്ലാനുകളിലെല്ലാം 12 മാസത്തെ ഡിസ്നി + ഹോട്ട്സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍ ലഭിക്കും.

പോസ്റ്റ്പെയ്ഡ് വിഭാഗത്തില്‍ 49 9രൂപ, 699 രൂപ, റെഡെക്സ് എന്നീ മൂന്നു പ്ലാനുകളാണ് ലഭിക്കുന്നത്. ഇവയോടൊപ്പവും 12 മാസത്തെ ഡിസ്നി + ഹോട്ട്സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍ ലഭിക്കും. മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും.

വോഡഫോണ്‍ ഐഡിയയുടെ പുതിയ പായ്ക്കുകളുപയോഗിച്ച് അടുത്ത 12 മാസം ഡിസ്നി + ഹോട്ട്സ്റ്റാര്‍ വാഗ്ദാനം ചെയ്യുന്നതെല്ലാം വരിക്കാര്‍ക്കു ലഭിക്കും, ഇതില്‍ ക്രിക്കറ്റ് മുതല്‍ ഹിന്ദി, തമിഴ് ഭാഷകളിലെ പുതിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍, മികച്ച ആഗോള സിനിമകള്‍, ഡബ്ബ് ചെയ്ത ഷോകള്‍ വരെ ലഭ്യമാകും.