Home വിദ്യഭ്യാസം പിഎച്ച്ഡി പ്രവേശനത്തിനുള്ള ദേശീയ പരീക്ഷക്ക് അപേക്ഷിക്കാം; അവസാന തീയതി ഫെബ്രുവരി 14

പിഎച്ച്ഡി പ്രവേശനത്തിനുള്ള ദേശീയ പരീക്ഷക്ക് അപേക്ഷിക്കാം; അവസാന തീയതി ഫെബ്രുവരി 14

പിഎച്ച്ഡി പ്രവേശനത്തിനു യോഗ്യത തെളിയിക്കാനുള്ള ജെസ്റ്റില്‍ (JEST: Joint Entrance Screening Test) പങ്കെടുക്കാന്‍ ജനുവരി 11 മുതല്‍ ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. ഫിസിക്സ്, തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സ്, ന്യൂറോസയന്‍സ്, കംപ്യൂട്ടേഷനല്‍ ബയോളജി എന്നിവയിലെ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് എംഎസ്സി- പിഎച്ച്ഡി, എം ടെക് – പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കാണ് പരീക്ഷ നടത്തുന്നത്.

www.jest.org.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. എന്‍ട്രന്‍സ് പരീക്ഷ ഏപ്രില്‍ 11ന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മംഗളൂരു, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി അടക്കം 37 കേന്ദ്രങ്ങളില്‍ നടക്കും.

ആര്യഭട റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് നൈനിറ്റാള്‍, ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്‍ക്കത്ത, ഹോമി ഭാഭ മുംബൈ, ഹരീഷ് ചന്ദ്ര അലഹാബാദ്, ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ് ബെംഗളൂരു, ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ അറ്റോമിക് റിസര്‍ച് കല്‍പാക്കം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ് ബെംഗളൂരു, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്‌ െബംഗളൂരു, ടിഐഎഫ്ആര്‍ മുംബൈ, നാഷനല്‍ ബ്രെയിന്‍ റിസര്‍ച് സെന്റര്‍ ഗുരുഗ്രാം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസ് ചെന്നൈ, തിരുവനന്തപുരത്തേതടക്കം 6 ഐസറുകള്‍, ഐഐഎസ്ടി തിരുവനന്തപുരം തുടങ്ങി ദേശീയതലത്തിലെ 33 ശ്രേഷ്ഠസ്ഥാപനങ്ങള്‍ ഈ ടെസ്റ്റിലെ സ്‌കോര്‍ നോക്കി തിരഞ്ഞെടുപ്പു നടത്തുന്നു.