Home വീഡിയോസ് കലാഭവന്‍ മണിയുടെ കരിയറിലെ ആദ്യത്തെ അഭിമുഖം ; വീഡിയോ കാണാം

കലാഭവന്‍ മണിയുടെ കരിയറിലെ ആദ്യത്തെ അഭിമുഖം ; വീഡിയോ കാണാം

28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്യാമറയ്ക്ക് മുന്നില്‍ ഓരോ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമ്പോള്‍ ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു ആ മുഖത്ത് തെളിഞ്ഞിരുന്നത്. അവസാനം വരെയും കലാഭവന്‍ മണി എന്ന കലാകാരന് കൈമുതലായിരുന്നത് ആ ആത്മവിശ്വാസം തന്നെയാണ്.

മണ്‍മറഞ്ഞ് പോയിട്ടും ഇന്നും എന്നും മലയാളിയുടെ മനസ്സില്‍ ജീവിക്കുന്ന കലാകാരന്‍ കലാഭവന്‍ മണിയുടെ കരിയറിലെ ആദ്യത്തെ വീഡിയോ ഇന്റര്‍വ്യൂവിന് സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് കാണികളാണ് ഉണ്ടായിരിക്കുന്നത്. കലാഭവന്‍ ട്രൂപ്പിന്റെ ഗള്‍ഫ് പര്യടന വേളയില്‍ ഖത്തറില്‍ വെച്ച് ഏ.വി. എം ഉണ്ണികൃഷ്ണന്‍ നടത്തിയ ഇന്റവ്യൂ ആയിരുന്നു അത്.

വീഡിയോ കാണാം