Home ആരോഗ്യം മുളക് കഴിച്ച് ക്യാന്‍സറിനെ തടയാം

മുളക് കഴിച്ച് ക്യാന്‍സറിനെ തടയാം

മുളക് കഴിച്ചാല്‍ ക്യാന്‍സറിനെ തടഞ്ഞ് നിര്‍ത്താന്‍ കഴിയുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍. മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സൈസിന്‍ എന്ന മിശ്രിതത്തിന് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാന്‍ കഴിയുമെന്നാണ് പഠനത്തില്‍ തെളിയിച്ചിരിക്കുന്നത്.

ഗവേഷകരായ അശോക് കുമാര്‍ മിശ്ര, ജിതേന്ദ്രിയ സ്വയിന്‍ എന്നിവരാണ് പഠനത്തിന് പിന്നില്‍. വരും കാലങ്ങളില്‍ കാപ്‌സൈന്‍ ഉപോഗിച്ചുള്ള ഇന്‍ജക്ഷനുകള്‍ ക്യാന്‍സര്‍ തടയാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചുണ്ടിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുന്നതിന് ക്യാപ്‌സൈനിന് കഴിയുമെന്ന് തെളിയിച്ചിരുന്നു.

മുളക് നേരിട്ട് കഴിച്ച് ക്യാപ്‌സൈന്‍ അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ക്യാപ്‌സൈന്‍ വേര്‍ത്തിരിച്ച് ഇന്‍ജക്ഷനിലൂടെ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കുമെന്ന് ജേണല്‍ ഓഫ് ഫിസിക്കല്‍ കെമിസ്ട്രി ബി എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ചു.