Home ആരോഗ്യം പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ചെറുതല്ല ​ഗുണങ്ങൾ

പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ചെറുതല്ല ​ഗുണങ്ങൾ

നമ്മുടെ വീട്ടിലെ തൊടിയിൽ സുലഭമായി ഉണ്ടാകുന്ന ഫലമാണ് പേരക്ക. പേരയുടെ ഇലകൾക്കും ധാരാളം ഔഷധ ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ​ഗുണങ്ങളേറെയാണ്. പേരയിലകളിൽ ധാരാളമായി വിറ്റാമിൻ ബി അടങ്ങിയിരിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വിറ്റാമിൻ ബി അത്യാവശ്യമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല കൊളസ്ട്രോൾ കുറയ്‌ക്കാനും ഈ വെള്ളം ഉപകരിക്കും. പല്ല് വേദന, വായ് നാറ്റം, മോണരോഗങ്ങൾ എന്നിവയകറ്റാൻ പേരയുടെ ഒന്നോ രണ്ടോ തളിരിലകൾ വായിലിട്ടു ചവച്ചാൽ മതിയാകും.

ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. പേരയ്ക്കയിൽ ധാരാളടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയിൽ നിന്ന് രക്ഷനേടാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. സാലഡായോ, ജ്യൂസായോ എങ്ങനെ വേണമെങ്കിലും പേരയ്ക്ക കഴിച്ച് രോഗങ്ങളിൽ നിന്നു രക്ഷനേടാം.

പേരക്കയിൽ വിറ്റാമിൻ എ ധാരാളമുണ്ട്. വിറ്റാമിൻ-എ പ്രദാനം ചെയ്യുന്നുവെന്നതുകൊണ്ട് കാഴ്ചശക്തിക്ക് ഏറ്റവും ഗുണകരമാണ് പേരക്കയെന്നാണ് വിദ​ഗ്ധർ സാക്ഷ്യപ്പെടുgത്തുന്നത്. പേരക്ക ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ നിന്നുള്ള ആവി പിടിക്കുകയോ ചെയ്താൽ ചുമയ്ക്കും കഫക്കെട്ടിനും ആശ്വാസമുണ്ടാകും.