Home ആരോഗ്യം ചില്ലറക്കാരനല്ല വാൾനട്ട്; ​ഗുണങ്ങൾ എന്താണെന്ന് നോക്കാം

ചില്ലറക്കാരനല്ല വാൾനട്ട്; ​ഗുണങ്ങൾ എന്താണെന്ന് നോക്കാം

ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വാൽനട്ട്. വാൾനട്ട് കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. ചർമത്തിലെ നിർജീവമായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ വാൽനട്ടിന് കഴിയും. ഫോസ്ഫറസ്, വിറ്റാമിൻ ബി 6, ഇരുമ്പ് എന്നിവയുടെ സമൃദ്ധമായ ഉറവിടമായ വാൾനട്ട് ആരോഗ്യത്തിന് പലവിധത്തിൽ നല്ലതായി കണക്കാക്കപ്പെടുന്നു.

മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. വാൾനട്ട് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ദിചില്വ അര കപ്പ് അതായത് 58 ഗ്രാം വാൾനട്ട് കഴിക്കുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിർത്തുമെന്ന് പഠനങ്ങളിൽ പറയുന്നുണ്ട്.

വാൾനട്ടിൽ അടങ്ങിയിട്ടുള്ള ഒമേഗ -3, ഒമേഗ -6 ആസിഡുകൾ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. മുടിയും നഖവും ശക്തവും നീളമേറിയതും വളരാൻ സഹായിക്കുന്ന ബയോട്ടിൻ, വിറ്റാമിൻ ബി 7 എന്നിവയും വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്.

ആന്റിഓക്സിഡന്റുകളുടെ കലവറയാണ് വാൾനട്ട്. വാൽനട്ടിലെ ആന്റിഓക്സിഡന്റുകൾ കൊളീജൻ ഉൽപാദനം വർധിപ്പിക്കുകയും കോശങ്ങളിലെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്യും.