Home വീഡിയോസ് വാതുക്കല് വെള്ളരിപ്രാവ്…. കുട്ടി തെന്നലിന്റെ വീഡിയോ സോങ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വാതുക്കല് വെള്ളരിപ്രാവ്…. കുട്ടി തെന്നലിന്റെ വീഡിയോ സോങ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളില്‍ നിറഞ്ഞു നിന്ന വീഡിയോ ആണ് തെന്നല്‍ അഭിലാഷ് എന്ന കുട്ടി തെന്നലിന്റെ വീഡിയോ..

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ ഗാനത്തിന് ചുവട് വെച്ച് മലയാളിയുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് തെന്നല്‍. സിനിമയിലെ ഗാനത്തിന് ലഭിച്ച പിന്തുണയേക്കാള്‍ മൂന്നിരട്ടിയാണ് തെന്നലിന്റെ വീഡിയോ ഗാനത്തിന് ലഭിച്ചത്. രണ്ട് ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

വെഡിങ് ഫോട്ടോഗ്രാഫറായ വടകര സ്വദേശിയാണ് തെന്നലിന്റെ വീഡിയോ ഷൂട്ട് ചെയ്തത്. തെന്നലിന്റെ ആന്റിയാണ് ഡാന്‍സ് പഠിപ്പിച്ചത്. തെന്നല്‍ നാട്ടില്‍ വരുന്നത് വരെ കാത്തിരുന്നാണ് വീഡിയോ ഷൂട്ട് ചെയ്തത്.