കഴിഞ്ഞ ദിവസം കൊറോണ വാര്‍ഡില്‍ നിന്നും പുറത്ത് വന്ന ഡാൻസ് വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പിപിഇ കിറ്റ് ധരിച്ച് ഹരേറപ്പാാാ എന്ന് ഗാനത്തിന് അടിപൊളി ചുവട് വെയ്ക്കുന്ന യുവാവ്. സെക്കന്റുകള്‍ കഴിഞ്ഞപ്പോള്‍ വാര്‍ഡിലെ എല്ലാവരും ചേര്‍ത്ത് കൈയ്യടിയും ഡാന്‍സും… ഇത് കൊറോണ വാര്‍ഡ് തന്നെയാണോ എന്ന് സംശയിച്ച് പോകും.
പ്രിയപ്പെട്ടവരെ കാണാതെ ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വരുന്ന കൊറോണ ദിവസങ്ങള്‍, ജീവനും ജീവതത്തിനും ഇടയിലുള്ള ഒരുകൂട്ടം ആളുകള്‍ ഇവര്‍ക്ക് ശരിയ്ക്കും ഇതൊരു ഹീലിങ് തന്നെയാണെന്ന് വീഡിയോ കണ്ടവര്‍ പറയുന്നു. ഒരു നിമിഷത്തേക്ക് ടെന്‍ഷന്‍ മറന്ന് അവര്‍ കൈയ്യടിച്ച് നൃത്തം വെച്ചിട്ടുണ്ടെങ്കില്‍ അവരെ എത്രമാത്രം സന്തോഷിപ്പിക്കാന്‍ പിപിഇ കിറ്റിനുള്ളിലെ ഹൃദയത്തിന് കഴിഞ്ഞിട്ടുണ്ടായിരിക്കും… വീഡിയോ കാണാം…