Home അറിവ് ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റ് ഇനി മുതല്‍ വീട്ടില്‍ തന്നെ !!

ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റ് ഇനി മുതല്‍ വീട്ടില്‍ തന്നെ !!

ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിന് മുന്നോടിയായിട്ടുള്ള ലേണേഴ്‌സ് ടെസ്റ്റ് ഇനി മുതല്‍ വീട്ടില്‍ ഇരുന്നു കൊണ്ടു തന്നെ എഴുതാം. കൊവിഡ് പശ്ചാത്തലത്തിലാണ് പുതിയ മാറ്റം കൊണ്ടു വന്നിരിക്കുന്നത്. അപേക്ഷകര്‍ക്ക് ടെസ്റ്റിനായി സ്വന്തം വീട്ടിലിരുന്ന് തന്നെ അപേക്ഷിക്കാം. സ്വന്തം ഫോണിലൂടെയോ ലാപ് ടോപ്പിലൂടെയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അല്ലാത്ത പക്ഷം ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും നിങ്ങള്‍ക്ക് അനുവദിനീയമായ തിയതി ബുക്ക് ചെയ്ത് തരും.

അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നിശ്ചയിച്ച സമയത്ത് വീട്ടില്‍ ഇരുന്ന് ഓണ്‍ലൈന്‍ ആയി പരീക്ഷ എഴുതാം. വിജയിച്ചവര്‍ക്ക് ഓണ്‍ലൈന്‍ ആയി തന്നെ സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇത് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്. ആറ് മാസത്തേക്കാണ് ഇതിന്റെ കാലാവധി. അതിന് ശേഷം ഓണ്‍ലൈന്‍ ആയി പുതുക്കാനും അവസരമുണ്ട്.