Home അറിവ് കേരളത്തിന്റെ മായാജാലക്കാരനായി, ഇന്ത്യയിലെ മികച്ച 50 എംഎല്‍എ മാരില്‍ ഒരാളായി വിടി ബല്‍റാം

കേരളത്തിന്റെ മായാജാലക്കാരനായി, ഇന്ത്യയിലെ മികച്ച 50 എംഎല്‍എ മാരില്‍ ഒരാളായി വിടി ബല്‍റാം

ഇന്ത്യയില്‍ നിന്നും മികച്ച 50 എംഎല്‍എ മാരെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ കേരളത്തിന്റെ അഭിമാന മുഖമായി തൃത്താല കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം ഇടംപിടിച്ചു. ഇന്ത്യയിലെ മികവുറ്റ എംഎല്‍എമാരെ കണ്ടെത്താന്‍ ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ് നടത്തിയ സര്‍വ്വേ ഫലത്തിലാണ് ആദ്യത്തെ 50 പേരില്‍ വിടി സ്ഥാനം പിടിച്ചത്. ആദ്യത്തെ 50 പേരില്‍ കേരളത്തിലെ ഏക എംഎല്‍എ എന്ന നേട്ടവും വിടി ബലറാമിന് തന്നെയാണ്.

ബാസിഗര്‍ എന്ന വിഭാഗത്തിലാണ് വിടി ബലറാമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ബാസിഗര്‍ എന്ന ഹിന്ദി വാക്കിന് മായാജാലക്കാരന്‍ എന്നാണ് അര്‍ത്ഥം. ജനകീയത, പ്രവര്‍ത്തന മികവ്, നിയമസഭയിലെ ഇടപ്പെടലുകള്‍, നിയമസഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍, നിയമസഭയില്‍ ചോദിച്ച ചോദ്യങ്ങള്‍, എംഎല്‍എ ഫണ്ട് ചിലവഴിച്ചത്, പത്ര റിപ്പോര്‍ട്ടുകള്‍, സാമൂഹിക മാധ്യമങ്ങളിലെ ഇടപ്പെടല്‍ എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സഭയിലെ മുഖ്യമന്ത്രിമാരെയും മറ്റു മന്ത്രിമാരെയും തിരഞ്ഞെടുപ്പില്‍ ഉള്‍ക്കൊള്ളിക്കില്ല.