Home ആരോഗ്യം പനിയും ചുമയും മാത്രമല്ല കോവിഡ് 19, അറിയാം മറ്റ് ലക്ഷണങ്ങളും പ്രത്യേകതയും

പനിയും ചുമയും മാത്രമല്ല കോവിഡ് 19, അറിയാം മറ്റ് ലക്ഷണങ്ങളും പ്രത്യേകതയും

നിയും ചുമയുമാണ് പ്രധാന കോവിഡ് 19 ലക്ഷണങ്ങളായി കണക്കാക്കുന്നത്. എന്നാല്‍ ഇതുമാത്രമല്ല, അത് പോലെ ഇവയ്ക്ക് പുറമെ വന്നേക്കാവുന്ന ലക്ഷണങ്ങളെ കുറിച്ചും അടിസ്ഥാനപരമായ വിവരങ്ങള്‍ അറിയേണ്ടത് ഈ സാഹചര്യത്തില്‍ അത്യന്താപേക്ഷികമാണ്.

കോവിഡ് ലക്ഷണമായി വരുന്ന ചുമ, സാധാരണഗതിയില്‍ അനുഭവപ്പെടുന്ന ചുമയില്‍ നിന്ന് വ്യത്യസ്തമായിരിക്കും. പുകവലിക്കുന്നവരാണെങ്കില്‍ അതിന്റെ ഭാഗമായുണ്ടാകുന്ന ചുമയാണെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതകളേറെയാണ്. അതിനാല്‍ തന്നെ ചുമയിലുള്ള അസാധാരണത്വം മനസിലാക്കി, പരിശോധന നടത്തുക.

കോവിഡ് ലക്ഷണമായി ചിലരില്‍ ചെങ്കണ്ണ് ഉണ്ടാകുന്നുണ്ട്. ചൈനയില്‍ നടന്ന ഒരു പഠനവും ഈ വിവരം ശരിവയ്ക്കുന്നുണ്ട്. കണ്ണ് ചുവക്കുക, കണ്ണില്‍ നിന്ന് വെള്ളം വന്നുകൊണ്ടിരിക്കുക, കണ്ണില്‍ വീക്കം ഉണ്ടാവുക തുടങ്ങിയ വിഷമതകളെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം.

ശ്വാസകോശത്തിനെ ബാധിക്കുന്ന രോഗമായതിനാല്‍ ചിലരില്‍ കൊവിഡിന്റെ ഭാഗമായി നേരിയ ശ്വാസതടസം ഉണ്ടാകും. ഇക്കാര്യം പല സന്ദര്‍ഭങ്ങളിലും ശ്രദ്ധിക്കാതെ പോകാനിടയുണ്ട്. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിന് മുന്‍പ് തന്നെ ഇത് കണ്ടെത്തി ചികിത്സ തേടുക.

ഉദരസംബന്ധമായ പ്രശ്നങ്ങളും കോവിഡ് ലക്ഷണമായി വരാറുണ്ട്. വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, ഓക്കാനം എന്നിങ്ങനെ ഏത് തരത്തിലുമാകാം കൊവിഡിന്റെ ഭാഗമായി ഉദരപ്രശ്നങ്ങളുണ്ടാകുന്നത്. ഇത്തരം ബുദ്ധിമുട്ടുകളെന്തെങ്കിലും അനുഭവപ്പെട്ടാല്‍ പരിശോധന നടത്തുന്നതാണ് നല്ലത്.

വൈറല്‍ അണുബാധകളിലെല്ലാം തന്നെ ക്ഷീണം അനുഭവപ്പെടാം. ആകെ കോവിഡ് രോഗികളില്‍ 63 ശതമാനം പേരിലും കൊവിഡ് ലക്ഷണമായി ക്ഷീണം കാണാമെന്നാണ് പഠനങ്ങള്‍ അവകാശപ്പെടുന്നത്. ഇതോടൊപ്പം തന്നെ ചിലരില്‍ പേശീവേദനയും ഉണ്ടായേക്കാം.

ന്യൂറോളജിക്കലായ പ്രശ്നങ്ങളും കോവിഡ് സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചിലരില്‍ ‘ബ്രെയിന്‍ ഫോഗ്’ അഥവാ കാര്യങ്ങളില്‍ അവ്യക്തത അനുഭവപ്പെടുന്ന അവസ്ഥ കണ്ടേക്കാം. ഉറക്കപ്രശ്നം, മറവി പോലുള്ള പ്രശ്നങ്ങളും കൊവിഡിന്റെ അനന്തരഫലമായി വരുന്നുണ്ട്.