Home ആരോഗ്യം തണ്ണിമത്തന്‍ കുരു ഇനി വലിച്ചെറിയേണ്ട; ആരോഗ്യഗുണങ്ങള്‍ പലതാണ്

തണ്ണിമത്തന്‍ കുരു ഇനി വലിച്ചെറിയേണ്ട; ആരോഗ്യഗുണങ്ങള്‍ പലതാണ്

ണ്ണിമത്തന്റെ കുരു ഒരു ഭക്ഷണ പദാര്‍ത്ഥമായി നമ്മള്‍ കണക്കാക്കാറില്ല. പഴം കഴിച്ച് കുരു തുപ്പിക്കളയാറാണ് പതിവ്. എന്നാല്‍ നമ്മള്‍ നിസാരക്കാരനായി കാണുന്ന തണ്ണിമത്തന്‍ കുരു പോഷകഗുണങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം, സിങ്ക്, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും സാധ്യത കുറയ്ക്കുന്നു.

തണ്ണിമത്തനില്‍ കാണപ്പെടുന്ന നിരവധി ധാതുക്കളില്‍ ഒന്നാണ് മഗ്‌നീഷ്യം. ഒരു പിടി തണ്ണിമത്തന്റെ കുരുവില്‍ ഏകദേശം 21 മില്ലിഗ്രാം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ക്യത്യമാക്കാനും നാഡി, പേശി, ഹൃദയം എന്നിവയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം നിലനിര്‍ത്താനും ഇത് ആവശ്യമാണ്.

ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി 9 എന്നീ പേരുകളിലും അറിയപ്പെടുന്ന ഫോളേറ്റ് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പ്രധാനമാണ്. ഫോളേറ്റിന്റെ കുറവ് പ്രസവ സമയത്ത് കുഞ്ഞിന്റെ ജനന വൈകല്യങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ സാധാരണക്കാരേക്കാള്‍ കൂടുതല്‍ ഗര്‍ഭിണികള്‍ക്ക് ഇത് ആവശ്യമാണ്.

മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഏറ്റവും നല്ല ഉറവിടമാണ് തണ്ണിമത്തന്‍ കുരുക്കള്‍. ഈ കൊഴുപ്പുകള്‍ പക്ഷാഘാതം, ഹൃദയാഘാതം എന്നിവ കുറയ്ക്കുന്നതിനും എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

തണ്ണിമത്തന്‍ കുരു ഉണക്കി പൊടിച്ചത് ഫ്രൂട്ട് സാലഡ്, സാലഡ്, വിവിധ സൂപ്പുകള്‍ എന്നിവയ്‌ക്കൊപ്പം കഴിക്കാം. കൂടാതെ. ഉണക്കിയെടുത്ത തണ്ണിമത്തന്‍ കുരു നല്ല മയത്തില്‍ പൊടിച്ചു സൂക്ഷിച്ചാല്‍ ചായ, സ്മൂത്തീസ്, ഷേക്ക് തുടങ്ങിയവയ്‌ക്കൊപ്പം ചേര്‍ക്കാം. അങ്ങനെ പല ഗുണങ്ങളുമുണ്ട് ഇതിന്.