Home അറിവ് ലൈക്ക് ഹൈഡ് ചെയ്യണോ?; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും

ലൈക്ക് ഹൈഡ് ചെയ്യണോ?; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും

നി ഉപയോക്താക്കളുടെ താല്‍പര്യം അനുസരിച്ച് ലൈക്കിന്റെ എണ്ണം മറച്ചുവയ്ക്കാം. പ്രമുഖ സമൂഹമാധ്യമമായ ഫേസ്ബുക്ക് ആണ് പുതിയ ഫീച്ചറുമായി രംഗത്തു വന്നിരിക്കുന്നത്. ഫേസ്ബുക്ക് കമ്പനിക്ക് കീഴിലുള്ള ഇന്‍സ്റ്റഗ്രാമിലും ഈ സൗകര്യം ലഭ്യമാകുമെന്ന് ഇന്‍സ്റ്റഗ്രാം സിഇഒ ട്വീറ്റ് ചെയ്തു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെയ്ക്കുന്നത് ഫോട്ടോ ആണെങ്കിലും കുറിപ്പാണെങ്കിലും, കാണുന്ന മറ്റു ഉപയോക്താക്കള്‍ ഇടുന്ന ലൈക്കിന്റെ എണ്ണം മറച്ചുവെയ്ക്കാനുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നത്.

ഉപയോക്താക്കളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ലൈക്ക് ഫീച്ചറുകളില്‍ ഉള്‍പ്പെടുന്ന ഓപ്ഷനുകള്‍ക്ക് വ്യത്യസ്ത അര്‍ത്ഥ തലങ്ങളുണ്ട്. പലപ്പോഴും ഇത് ഉപയോക്താവിന്റെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കാറുണ്ട്. ഇത് പരിഗണിച്ചാണ് ഫേസ്ബുക്കിന്റെ നീക്കം. ലൈക്ക് മറച്ചുവെയ്ക്കാന്‍ തീരുമാനിച്ചാലും കമന്റുകള്‍ സാധാരണ പോലെ തന്നെയായിരിക്കും.

ഇന്‍സ്റ്റാഗ്രാമില്‍ 2019ല്‍ തന്നെ ലൈക്ക് മറച്ചുവെയ്ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ചിലര്‍ ഇതിനെ സ്വാഗതം ചെയ്തപ്പോള്‍, മറ്റു ചിലര്‍ സോഷ്യല്‍മീഡിയയുടെ ആവേശം നഷ്ടപ്പെടുമെന്ന് പരാതിപ്പെട്ടു. അന്ന് ലൈക്ക് മറച്ചുവെയ്ക്കാനോ, മറച്ചുവെയ്ക്കാതിരിക്കാനോയുള്ള ഓപ്ഷന്‍ നല്‍കിയിരുന്നില്ല.