Home ആരോഗ്യം ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥതകള്‍ക്ക് വീട്ടില്‍ തന്നെ പരിഹാരമുണ്ട്; ചെറിയ ചില പൊടിക്കൈകള്‍ പരീക്ഷിച്ച് നോക്കാം

ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥതകള്‍ക്ക് വീട്ടില്‍ തന്നെ പരിഹാരമുണ്ട്; ചെറിയ ചില പൊടിക്കൈകള്‍ പരീക്ഷിച്ച് നോക്കാം

ല സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ആര്‍ത്തവ കാലത്തെ ശാരീരിക, മാനസിക അസ്വസ്ഥതകള്‍. പലര്‍ക്കും ആര്‍ത്തവ സമയത്ത് വയറുവേദനയുണ്ടാകാറുണ്ട്. ആര്‍ത്തവ രക്തം പുറത്തേക്ക് ഒഴുക്കുന്നതിനായി സ്ത്രീകളുടെ ഗര്‍ഭാശയ മുഖം അല്പം വികസിക്കുന്നതാണ് ഇതിനു കാരണം. പലര്‍ക്കും വേദനസംഹാരിയാണ് ഏക പരിഹാരം.

എന്നാല്‍ ആര്‍ത്തവ സമയത്ത് വേദന സംഹാരികള്‍ കഴിക്കുന്നതിന് പകരം ചില ചെറിയ നുറുങ്ങുവിദ്യകള്‍ നമുക്ക് തന്നെ പരീക്ഷിക്കാം. ആര്‍ത്തവസമയത്ത അസ്വസ്ഥകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ആയുര്‍വേദ വിദഗ്ധ ഡോക്ടര്‍ അല്‍ക വിജയന്‍ പറയുന്നു.

പെരുംജീരകം ചേര്‍ത്ത ചായ പിഎംഎസിനും ആര്‍ത്തവ വേദനയ്ക്കും മികച്ചതാണ്. ആര്‍ത്തവ കാലത്ത് പെരുംജീരകം ചായ കുടിക്കുന്നത് അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ ആന്റി-കാര്‍മിനേറ്റീവ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ആര്‍ത്തവം മൂലമുണ്ടാകുന്ന വേദന ലഘൂകരിക്കാന്‍ സഹായിക്കുന്നു.

ഉണക്ക മുന്തിരി തലേ ദിവസം വെള്ളത്തിലിട്ട് വെച്ച ശേഷം രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ ആ വെള്ളം കുടിക്കുന്നത് ആര്‍ത്തവസമയത്തെ അസ്വസ്ഥകള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

ആര്‍ത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ കുറയ്ക്കാന്‍ സൂപ്പുകള്‍ വളരെ നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നു. ബീറ്റ്റൂട്ട് സൂപ്പ്, കാരറ്റ് സൂപ്പ് എന്നിവ കഴിക്കുന്നത് ആര്‍ത്തവ സമയത്തെ അസ്വസ്ഥതകള്‍ അകറ്റാന്‍ സഹായിക്കും.

പിരീഡ്‌സ് ദിവസങ്ങളില്‍ മധുരം പരമാവധി ഒഴിവാക്കുക. കാരണം ഗര്‍ഭപാത്രത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടുതല്‍ വയറുവേദനയിലേക്ക് നയിക്കുന്നു. മധുരം കഴിക്കുന്നത് വയറുവേദന, ഗ്യാസ് പ്രശ്‌നം എന്നിവ അനുഭവപ്പെടാം.

രക്തസ്രാവം വര്‍ദ്ധിക്കുന്ന സമയമാണ് ആര്‍ത്തവം. അപ്പോള്‍ ശരീരത്തില്‍ രക്തത്തിന്റെ കുറവ് ഉണ്ടാകുന്നു. അമിതമായ രക്തനഷ്ടം കാരണം വിളര്‍ച്ചയുടെ സാധ്യത ഉണ്ടാകും. അത് തടയാന്‍ പനീര്‍, ചീര, കടല, ബീന്‍സ്, പച്ച ഇലക്കറികള്‍ തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും.