Home അറിവ് ബെവ്‌കോയുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി; വില്‍പ്പന ഇനി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും

ബെവ്‌കോയുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി; വില്‍പ്പന ഇനി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും

കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാനൊരുങ്ങി ബവ്‌റിജസ് കോര്‍പറേഷന്‍. കെഎസ്ആര്‍ടിസിയാണ് ഈ നിര്‍ദേശം മുന്‍പോട്ട് വെച്ചത്. ഇതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ പരിശോധനയും ആരംഭിച്ചു കഴിഞ്ഞു.

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനം. കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കുമ്പോള്‍ വാടക ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്നതും കെഎസ്ആര്‍ടിസിക്ക് ഗുണം ചെയ്യുമെന്നതാണ് മറ്റൊരു സവിശേഷത.

കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദേശവും കെഎസ്ആര്‍ടിസി മുന്‍പോട്ട് വെച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കണ്‍ നല്‍കും. ഊഴമെത്തുമ്പോള്‍ തിരക്കില്ലാതെ വാങ്ങാനാവും.